യുഎസ് ജനപ്രതിനിധി സഭയിലെ ഇന്ത്യൻ വംശജർ; ആറാമനായി സുഹാസ് സുബ്രഹ്മണ്യം; നിർണായകമായ ആ 'സമോസ കോക്കസ്' ഇവരാണ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഎസ് ജനപ്രതിനിധി സഭയിലെ ഇന്ത്യൻ വംശജർ; ആറാമനായി സുഹാസ് സുബ്രഹ്മണ്യം; നിർണായകമായ ആ ‘സമോസ കോക്കസ്’ ഇവരാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 10:04 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഇന്ത്യയ്‌ക്ക് അഭിമാനമായി യുഎസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ആറ് ഇന്ത്യൻ വംശജർ. നിലവിൽ ജനപ്രതിനിധി സഭയിൽ അഞ്ച് ഇന്ത്യൻ വംശജരാണ് ഉള്ളത്. അമി ബേര, റോ ഖന്ന, രാജാ കൃഷ്ണമൂർത്തി, ശ്രീ താനേദാർ, പ്രമീള ജയപാൽ എന്നിവർ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഇന്തോ-അമേരിക്കൻ അഭിഭാഷകനായ സുഹാസ് സുബ്രഹ്‌മണ്യനാണ് ഈ കൂട്ടത്തിലേക്ക് പുതുതായി എത്തിയത്. ‘സമോസ കോക്കസ്’ എന്നാണ് യുഎസിലെ ഇന്ത്യൻ വംശജരായ ജനപ്രതിനിധികളെ വിശേഷിപ്പിക്കുന്നത്.

വിജയിച്ച ആറ് പേരും ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളാണ്. വിർജീനിയിൽ നിന്നും ആദ്യമായി ജനപ്രതിനിധി സഭയിൽ എത്തുന്ന ഇന്ത്യൻ വംശജനാണ് സുഹാസ് സുബ്രഹ്‌മണ്യം. റിപ്പബ്ലിക്കൻ പാർട്ടിയുടെ മൈക്ക് ക്ലാൻസിയെ ആണ് സുഹാസ് പരാജയപ്പെടുത്തിയത്. ബരാക്ക് ഒബാമ യുഎസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് വൈറ്റ് ഹൗസ് ഉപദേഷ്ടാവ് കൂടിയായിരുന്നു ഇദ്ദേഹം. ഇല്ലിനോയിയിലെ ഏഴാം കോൺഗ്രഷണൽ ജില്ലയിൽ നിന്നുള്ള പ്രതിനിധിയാണ് രാജ കൃഷ്ണമൂർത്തി. കഴിഞ്ഞ കോൺഗ്രസിൽ ചൈനയുമായുള്ള വിഷയങ്ങളിലെ ഹൗസ് സെലക്ട് കമ്മിറ്റിയിലെ റാങ്കിംഗ് അംഗം കൂടിയായിരുന്നു രാജ കൃഷ്ണമൂർത്തി.

വിദേശകാര്യ സമിതിയിലേയും, ചൈന കമ്മിറ്റിയിലേയും നിർണായക പദവി വഹിച്ചിരുന്ന ആളാണ് റോ ഖന്ന. ടെക് പോളിസി ഡിബേറ്റുകളിലെ പ്രധാന ശബ്ദം കൂടിയാണ് സിലിക്കൺവാലിയിൽ നിന്നുള്ള പ്രതിനിധി കൂടിയായ ഇദ്ദേഹം. ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയുടെ ഇന്തോ പസഫിക് സബ്കമ്മിറ്റിയിലെ റാങ്കിംഗ് അംഗമായിരുന്നു അമി ബേര. അടുത്തിടെ രൂപീകരിച്ച ക്വാഡ് കോക്കസ് സഹ അദ്ധ്യക്ഷൻ കൂടിയാണ്. ഡോക്ടർ കൂടിയായ അമി ബേര ഇന്ത്യൻ സംഘത്തിലെ മുതിർന്ന അംഗം കൂടിയാണ്. കാലിഫോർണിയയിലെ ആറാം കോൺഗ്രഷണൽ ജില്ലയുടെ പ്രതിനിധിയായാണ് തെരഞ്ഞെടുക്കപ്പെട്ടത്.

യുഎസ് കോൺഗ്രസിൽ ഹിന്ദു, ബുദ്ധ, സിഖ്, ജൈന കോക്കസിന് തുടക്കമിട്ട വ്യക്തിയാണ് പ്രമീള ജയപാൽ. സാമുദായിക വിഷയങ്ങളിൽ സഭയിലെ ഉറച്ച ശബ്ദമായ ഇവർ വാഷിംഗ്ടണിൽ ഏഴാം കോൺഗ്രഷണൽ ജില്ലയുടെ പ്രതിനിധിയാണ്. ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ ഏറ്റവും സ്വാധീനമുള്ള ബ്ലോക്കായി കരുതപ്പെടുന്ന ഹൗസ് പ്രോഗ്രസീവ് കോക്കസിന്റെ അദ്ധ്യക്ഷ കൂടിയാണിവർ. മിഷിഗണിൽ 13ാം കോൺഗ്രഷണൽ ജില്ലയുടെ പ്രതിനിധിയായിട്ടാണ് ശ്രീ തനേദാർ തെരഞ്ഞെടുക്കപ്പെട്ടത്.

Tags: US President electionStronger Indian flavour
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies