പത്ത് വയസ്സുകാരൻ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വീഡിയോ. നേഹ ബിശ്വാൽ എന്ന യുവതിയാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബംഗളൂരുവിലെ ബിടിഎം ലേ ഔട്ടിൽ വെച്ച് ഡെയ്ലി വ്ലോഗ് ചിത്രീകരണത്തിനിടെ ആൺകുട്ടി മോശമായി സ്പർശിച്ചു എന്ന് യുവതി പറയുന്നു.
തന്റെ ക്യാമറയിൽ ഇതിന്റെ ദൃശ്യങ്ങളുണ്ടെന്നും ഇവർ അവകാശപ്പെടുന്നു.
സന്ധ്യയ്‌ക്ക് വീഡിയോ ചിത്രീകരിച്ച് കൊണ്ട് റോഡിലൂടെ നടന്നു വരികയായിരുന്നു. ഇതേ സമയത്ത് പത്ത് വയസ്സ് തോന്നിക്കുന്ന ഒരാൺകുട്ടി എതിർവശത്ത് നിന്ന് സൈക്കളിൽ വരുന്നുണ്ടായിരുന്നു. ആദ്യം എന്നെ നോക്കി അവൻ ഹായ് പറഞ്ഞു. പിന്നീട് പലതും പറഞ്ഞ് കളിയാക്കാൻ തുടങ്ങി. ഇതിനിടെയാണ് അവൻ തന്റെ നെഞ്ചിൽ മോശമായി സ്പശിച്ചതെന്ന് യുവതി പറയുന്നു. വീഡിയോയ്‌ക്കിടെ യുവതി ഇടയ്‌ക്ക് വീകരാധീനയായി കണ്ണീർ തുടയ്‌ക്കുന്നുണ്ട്.
തുടർന്ന് ആൺകുട്ടി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താൻ അവനെ പൊതിരെ തല്ലി. ബഹളം കേട്ട് നാട്ടുകാർ ചുറ്റും കൂടി. കുട്ടിക്ക് അബദ്ധം പറ്റിയതായിരിക്കാമെന്നും ക്ഷമിക്കണമെന്നും അവർ പറഞ്ഞു. ആളുകൾ കൂടിയത് പിന്നാലെ സൈക്കിൾ ബാലൻസ് പോയി അബദ്ധത്തിൽ സ്പർശിച്ചതാണെന്നാണ് ആൺകുട്ടി പറഞ്ഞെന്നും യുവതി വ്യക്തമാക്കി.
കുട്ടിയുടെ ഭാവി നശിപ്പിക്കാൻ ആഗ്രഹമില്ലാത്തതിൽ പൊലീസിൽ പരാതി നൽകിയിട്ടില്ല. എന്നാൽ അവനെ പിടികൂടി താക്കീത് നൽകണമെന്നും യുവതി പറഞ്ഞു. സംഭവത്തിൽ ബെംഗളൂരു പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു..
An Instagram user, @nehabiswal120, has reported facing sexual harassment in BTM Layout, Bengaluru. She claims that while she was walking down the street, a boy on a bicycle approached her, greeted her with a “hi,” and then inappropriately touched her before quickly fleeing the… pic.twitter.com/R6qXDnVUc8
— Karnataka Portfolio (@karnatakaportf) November 6, 2024