റെഡ് ബോൾ ക്രിക്കറ്റിലെ മോശം ഫോം തുർന്ന് ഇന്ത്യൻ ബാറ്റർ കെ.എൽ രാഹുൽ. അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയ എയ്‌ക്ക് എതിരെയിറങ്ങിയ താരം നാല് റൺസിന് പുറത്തായി. മെൽബണിലാണ് താരം ദയനീയ ഫോം തുടർന്നത്. ഇതോടെ താരത്തിനെതിരെ വിമർശനവും ട്രോളുകളും സോഷ്യൽ മീഡയയിൽ നിറഞ്ഞു.
ലക്നൗ സൂപ്പർ ജയൻ്റ്സ് ഉടമ സഞ്ജീവ് ഗോയങ്കയുടെ തീരുമാനം വളരെ മികച്ചതെന്നാണ് പരക്കെയുള്ള അഭിപ്രായം. രാഹുലിനെ കൈവിട്ടത് നല്ല തീരുമാനമാണെന്ന് അദ്ദേഹം തന്നെ ഓരോ മത്സരത്തിലും തെളിയിക്കുകയാണെന്ന് ആരാധകർ പറയുന്നു. സ്കോട്ട് ബോളണ്ടാണ് താരത്തെ പുറത്താക്കിയത്.
മോശം ഫോമിനെ തുടർന്ന് ന്യൂസിലൻഡിനെതിരെയുള്ള അവസാന രണ്ട് ടെസ്റ്റിൽ നിന്ന് രാഹുലിനെ പുറത്താക്കിയിരുന്നു. ധ്രുവ് ജുറേലിനൊപ്പമാണ് താരം ഓസ്ട്രേലിയയിലേക്ക് പറന്നത്.അതേസമയം ഇന്ത്യ എ 161 റൺസിന് പുറത്തായി.
അർദ്ധ സെഞ്ച്വറി നേടിയ ജുറേലാണ് കൂട്ടത്തകർത്തയിൽ നിന്ന് ഇന്ത്യ എയെ രക്ഷിച്ചത്. താരം 80 റൺസെടുത്തു. അഭിമന്യൂ ഈശ്വരനും സായ് സുദർശനനും തനുഷ് കൊട്ടിയനും ഡക്കായി. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ്(4), ഖലീൽ അഹമ്മദ് (1) എന്നിവരാണ് നിരാശപ്പെടുത്തിയ മറ്റു താരങ്ങൾ.
Talk about throwing your hat into the ring in style. Dhruv Jurel may have just enhanced his chances of locking in a middle order spot at some point during the BGT. Solid half-century. So much composure and assurance in his batting.
— Shashank Kishore (@captainshanky) November 7, 2024
Suniel Shetty watching KL Rahul getting OUT on 4 runs against Australia A team#INDvsAUS #BorderGavaskarTrophy pic.twitter.com/5Bu9oxKsip
— desi sigma (@desisigma) November 7, 2024
KL Rahul would have saved us the Pune and Mumbai Tests against New Zealand 🤡
KL against Australia A –
4 Runs
4 Balls pic.twitter.com/gpYfwnVUH5— Dinda Academy (@academy_dinda) November 7, 2024
KL Rahul out for 4 off 4 balls, but he played with intent and showed a selfless approach, giving the younger generation a chance to shine. Rohit Sharma will be proud of this new, fearless version of KL Rahul! 💪 #INDvsAustralia #KLRahul pic.twitter.com/sWpTlqlhLh
— desi sigma (@desisigma) November 7, 2024