ഡാൻസർ, മോഡൽ, അഭിനേതാവ് എന്നീ നിലകളിൽ കഴിവ് തെളിയിച്ച താരമാണ് സാനിയ ഇയ്യപ്പൻ. മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാനിയ്‌ക്ക് സാധിച്ചിട്ടുണ്ട്. യാത്രകളെ ഏറെയിഷ്ടപ്പെടുന്ന താരം ഇതിൻ്റ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്. ഏറ്റവുമൊടുവിൽ അമൃത്സറിലെ സുവർണ ക്ഷേത്രം സന്ദർശിച്ചതിന്റെ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. സ്വപ്നം സഫലമായെന്നും.ഒടുവിൽ സുവർണക്ഷേത്രത്തിന്റെ മനോഹാര്യതയും സമാധാനവും ആസ്വദിക്കാൻ സാധിച്ചെന്നുമാണ് താരം കാപ്ഷനിൽ പറഞ്ഞിരുന്നത്.
ബാല്യകാല സഖി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് ബാലതാരമായി അരങ്ങേറുന്നത്. അപ്പോത്തിക്കരി, വേദം തുടങ്ങിയ ചിത്രങ്ങൾക്കൊടുവിൽ ക്വീനിലൂടെയാണ് നായികയാകുന്നത്. നിവിൻ പോളി ചിത്രം സാറ്റർഡേ നൈറ്റിലാണ് താരം മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. ചിത്രം വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെട്ടതുമില്ല. ഇരുഗപട്രു, സൊർഗവാസൽ എന്നിവയാണ് താരത്തിന്റെ തമിഴ് ചിത്രങ്ങൾ. എംപുരാനിലും സാനിയ അഭിനയിക്കുന്നുണ്ട്. ആർ.ജെ ബാലാജി നായകനാകുന്ന സൊർഗവാസലിന്റെ റിലീസ് തീരുമാനിച്ചിട്ടില്ല.