ന്യൂഡൽഹി: ഇനി മുതൽ വേനൽലവധിക്കാലത്ത് സുപ്രീംകോടതി പൂർണമായി അടച്ചിടില്ല. ഭാഗികമായി പ്രവർത്തിക്കും. സാധാരണയായി മേയ് പകുതിയോടെ അടയ്‌ക്കുന്ന സുപ്രീം കോടതി ജൂലായ് ആദ്യവാരം ആണ് വീണ്ടും തുറക്കുക. അതിലാണ് മാറ്റം വന്നിരിക്കുന്നത്.
2025 ലെ കോടതി കലണ്ടർ വേനൽക്കാല അവധി ദിവസങ്ങളെ ‘ഭാഗിക പ്രവൃത്തി ദിനങ്ങൾ’ എന്നാണ് പരാമർശിക്കുന്നത്. ഇതിനായി സുപ്രീംകോടതി ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഭാഗിക കോടതി പ്രവൃത്തി ദിവസങ്ങളുടെ ദൈർഘ്യവും കോടതിയുടെയും കോടതിയുടെയും ഓഫീസുകളുടെയും അവധി ദിവസങ്ങളുടെ എണ്ണവും ചീഫ് ജസ്റ്റിസ് നിശ്ചയിക്കുകയും ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യുകയും വേണം, അത് ഞായറാഴ്ചകൾ ഒഴികെ തൊണ്ണൂറ്റി അഞ്ച് ദിവസങ്ങളിൽ കവിയരുത്. . നേരത്തെ ഇത് 103 ആയിരുന്നു.
ഈവർഷം മേയ് 26 മുതൽ ജൂലായ് 13 വരെയാണ് ഭാഗിക വേനലവധി അഥവാ ഭാഗിക പ്രവർത്തി ദിനങ്ങൾ.2025 ജൂലൈ 14 മുതൽ മുഴുവൻ പ്രവൃത്തി ദിനങ്ങൾ പുനരാരംഭിക്കുകയും ചെയ്യും.
അവധിക്കാല ജഡ്‌ജി എന്ന പദവും ഒഴിവാക്കിയിട്ടുണ്ട് . പകരം ജഡ്‌ജിയെന്ന് ഉപയോഗിക്കും. മുൻവർഷങ്ങളിൽ വേനൽ അവധിക്കാലത്ത് ഒന്നോ, രണ്ടോ കോടതികൾ മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇനി കൂടുതൽ ജഡ്‌ജിമാരെ നിയോഗിക്കും. നീണ്ട വേനലവധിക്കെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നിരുന്നു.
2022 നവംബർ 9 ന് ചുമതലയേറ്റ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നവംബർ 10 ന് സ്ഥാനമൊഴിയും.നിലവിൽ സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി നവംബർ 11 ന് ചുമതലയേൽക്കും.