പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ മുനമ്പം വിഷയത്തിലും, കാർഷിക വിഷയങ്ങളിലുമെല്ലാം അനുകൂല നിലപാട് സ്വീകരിക്കുന്നവർക്ക് ഒപ്പമായിരിക്കും സഭ പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ.
“മുനമ്പം വിഷയത്തിൽ നിയമസഭയിൽ പ്രമേയം പാസാക്കിയത് തെറ്റാണ്. മുനമ്പത്തെ ജനങ്ങൾക്കൊപ്പമാണ് രൂപത. വഖ്ഫ് നിയമഭേദഗതി അത്യാവശ്യമാണ്. പാലക്കാട് കർഷകർ അനുഭവിക്കുന്നത് വലിയ ദുരിതമാണ്” ബിഷപ്പ് ജനം ടിവിയോട് പ്രതികരിച്ചു.
മുനമ്പം ഉൾപ്പെടെ ജനകീയ വിഷയങ്ങൾ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാവുന്നില്ലെന്ന് പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ പറഞ്ഞു. ഇത്തരം വിഷയങ്ങൾ മുന്നണികൾ ചർച്ചാവിഷയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പം വിഷയത്തിലും, കാർഷിക വിഷയങ്ങളിലുമെല്ലാം അനുകൂല നിലപാട് സ്വീകരിക്കുന്നവർക്ക് ഒപ്പമായിരിക്കും സഭ എന്നും പാലക്കാട് രൂപതാ അധ്യക്ഷൻ അസന്നിഗ്ധമായി വ്യക്തമാക്കി
മുനമ്പം ഒരു തുടക്കം മാത്രമാണെന്ന് വഖ്ഫ് ബോർഡ് ചെയർമാൻ പറഞ്ഞു. വഖ്ഫ് ബോർഡ് ചെയർമാന്‍റെ മനസിലെ ഗൂഢലക്ഷ്യം എന്താണെന്ന് വ്യക്തമാക്കണമെന്നും വഖ്ഫ് നിയമ ഭേദഗതി വരുത്താത്തത് എന്തുകൊണ്ടാണ്. രാഷ്‌ട്രീയ ഭരണകർത്താക്കൾ എവിടെയാണെന്നും നേരത്തെ ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ ചോദിച്ചിരുന്നു.















