വാഷിംഗ്ടൺ ഡിസി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പരിഹസിച്ച് ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക്. വരുന്ന കനേഡിയൻ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ ഇലോൺ മസ്‌ക് പരാജയപ്പെടുമെന്നാണ് മസ്‌കിന്റെ പ്രവചനം. 2025 ഒക്ടോബർ 20ന് ഇടയിലായിരിക്കും കനേഡിയൻ പ്രധാനമന്ത്രിക്കായുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതെന്നാണ് വിവരം.
” വരുന്ന തെരഞ്ഞെടുപ്പിൽ ജസ്റ്റിൻ ട്രൂഡോ പത്തി മടക്കും”- ഇലോൺ മസ്‌ക് എക്‌സിൽ കുറിച്ചു. ജസ്റ്റിൻ ട്രൂഡോയുടെ പിടിയിൽ നിന്നും കാനഡയെ മോചിപ്പിക്കണമെന്ന പോസ്റ്റിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2013 മുതൽ ലിബറൽ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജസ്റ്റിൻ ട്രൂഡോയ്‌ക്ക് വരുന്ന തെരഞ്ഞെടുപ്പ് നിർണായകമായിരിക്കുമെന്നാണ് വിവരം. പിയറി പൊയ്‌ലിവർ നയിക്കുന്ന കൺസർവേറ്റീവ് പാർട്ടി, ജഗ്മീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ന്യൂ ഡെമോക്രാറ്റിക് പാർട്ടി തുടങ്ങിയ പ്രമുഖ പാർട്ടികളും ട്രൂഡോയുടെ ലിബറൽ പാർട്ടിക്കെതിരെ മത്സരിക്കും. ബ്ലോക്ക് ക്യൂബെക്കോയിസും ഗ്രീൻ പാർട്ടിയും സീറ്റുകൾക്കായി മത്സരിക്കും.















