ന്യൂഡൽഹി: ഛഠ് പൂജയ്‌ക്കായി ആം ആദ്മി സർക്കാർ നിർമിച്ച കൃത്രിമ ജലാശയം ഉണങ്ങി വരണ്ടതിൽ ഭക്തരുടെ പ്രതിഷേധം. വെള്ളം ഇല്ലാത്തതിനെ തുടർന്ന് ഡൽഹി ഗീത കോളനിയിലെ ആഘോഷം താറുമാറായി. സൂര്യഭഗവാന് സന്ധ്യാ പൂജ നടത്താനായി സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് വിശ്വാസികളാണ് എത്തിയിരുന്നത്. എന്നാൽ വെള്ളമില്ലാത്ത ഘട്ട് കണ്ടതോടെ ഇവർ നിരാശരായി.
“സൂര്യൻ അസ്തമിക്കാറായി, ഛഠ് പൂജ പൂർത്തിയാക്കാൻ ഇവിടെ വെള്ളമില്ല . നേരത്തെ അറിയിച്ചിരുന്നെങ്കിൽ ഇങ്ങോട്ട് വരില്ലായിരുന്നു. ഹൈന്ദവ വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണ്. സ്ഥലം എം.എൽ.എ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും” ഒരു ഭക്തൻ പറഞ്ഞു.
ഛഠ് പൂജ ചടങ്ങുകൾ യമുനാ നദിയിലാണ് സാധാരണയായി നടത്താറ്. മലിനീകരണത്തെ തുടർന്ന് കോടതി ഇത്തവണ ഇതിന് വിലക്കേർപ്പെടുത്തിയിരുന്നു. പകരം 1,000 കേന്ദ്രങ്ങളിൽ കൃത്രിമ ഘട്ടുകൾ ഒരുക്കാൻ ഡൽഹി സർക്കാറിന് കോടതി നിർദ്ദേശം നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സർക്കാർ ഫണ്ട് ഉപയോഗിച്ച് കൃത്രിമ ജലാശയം ഒരുക്കിയത്.
#WATCH | Delhi: People in Geeta Colony take it to the streets as the artificial ghats prepared for Chhath Puja remain dry and empty without water. pic.twitter.com/8cfF2bkmRC
— ANI (@ANI) November 7, 2024















