മുടിക്കെട്ടിൽ മയിൽപ്പീലിയും , കൈയ്യിൽ ഓടക്കുഴലുമേന്തി നിൽക്കുന്ന ഉണ്ണിക്കണ്ണൻ . കാണുന്നവരിൽ പ്രിയം ജനിപ്പിക്കുന്ന ഈ ചിത്രം ആദ്യം നോക്കിയാൽ ഓർമ്മ വരിക മരിച്ചു പോയ മുൻ നടി ശ്രീദേവിയെയാണ് . എന്നാൽ സൂക്ഷിച്ചു നോക്കിയാൽ അറിയാം അത് ശ്രീദേവി അല്ല. പകരം ലോകസിനിമയെ തന്നെ തെലുങ്ക് സിനിമയിലേക്ക് എത്തിച്ച സൂപ്പർ സംവിധായകൻ , അതെ എസ് എസ് രാജമൗലി.
തന്റെ പത്താം വയസ്സിലാണ് രാജമൗലി ബാലതാരമായി സിനിമയിൽ അഭിനയിച്ചത്. ‘പിള്ളനഗ്രോവി’ എന്നാണ് ചിത്രത്തിന്റെ പേര്. ഈ ചിത്രത്തിൽ ബാലകൃഷ്ണ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. 1983 ലാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. . എന്നാൽ ആ ചിത്രം പുറത്തിറങ്ങിയില്ല. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അതേസമയം തൊട്ടതെല്ലാം പൊന്നാക്കുന്ന രാജമൗലിയുടെ പുതിയ ചിത്രം ‘ എസ്എസ്എംബി 29 ‘ നായി കാത്തിരിക്കുകയാണ് പ്രേക്ഷകർ .















