പാലക്കാട്: കൽപ്പാത്തിയിൽ ഉൾപ്പടെ വഖ്ഫ് ബോർഡ് അവകാശവാദം ഉന്നയിച്ചേക്കാമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. വഖ്ഫ് ബോർഡിനെ നിസാരമായി കാണാൻ സാധിക്കില്ല. വഖ്ഫ് ഏതെങ്കിലും ഭൂമിയിൽ നോട്ടീസ് നൽകിയാൽ ആളുകൾക്ക് കയറാൻ പറ്റില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുനമ്പത്തെ പ്രശ്നം സാധാരണക്കാർ ഉൾപ്പടെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പിൽ വിഷയം ചർച്ചയാകുമെന്നും ഫലത്തെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗത്തിലുള്ള ജനങ്ങളും ഭയപ്പെടുന്ന വിഷയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപതെരഞ്ഞെടുപ്പിൽ മുനമ്പം വിഷയത്തിലും കാർഷിക വിഷയങ്ങളിലും അനുകൂല നിലപാട് സ്വീകരിക്കുന്നവർക്ക് ഒപ്പമായിരിക്കുമെന്ന് പാലക്കാട് രൂപത ബിൽപ്പ് മാർ പീറ്റർ കൊച്ചുപുരയ്‌ക്കൽ വ്യക്തമാക്കിയിരുന്നു. മുനമ്പം വിഷയത്തിൽ നിയമസഭയിൽ പ്രമേയം പാസാക്കിയത് തെറ്റാണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.