മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെ ദർശന സമയം നീട്ടി. വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതൽ 2025 ജനുവരി 19 വരെ ദർശനസമയം ഒരു മണിക്കൂർ നീട്ടുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.
രാവിലെ നാലരയ്‌ക്ക് നട തുറക്കും. വൈകുന്നേരത്തെ ദർശനത്തിനായി ഉച്ചയ്‌ക്ക് ശേഷം 3.30-ന് നട തുറക്കും. ഇതോടെ ഒരു മണിക്കൂർ അധിക സമയം ഭക്തർക്ക് ദർശനത്തിന് ലഭിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.