കൊച്ചി: സ്‌കൂൾ കായികമേളയുടെ ഗ്ലാമർ ഇനമായ നൂറ് മീറ്റർ ഓട്ടമത്സരത്തിൽ കാണികളുടെ നെഞ്ചിടിപ്പേറ്റി താരങ്ങൾ. സീനിയർ ആൺകുട്ടികളിൽ കായികമേളയിലെ വേഗരാജാവായി എറണാകുളത്തിന്റെ അൻസ്വാഫ്. കെ.എ ഫിനിഷ് ചെയ്തു. തിരുവനന്തപുരത്തിന്റെ രഹ്നയാണ് സീനിയർ പെൺകുട്ടികളിൽ ഒന്നാമത് എത്തിയത്.
10.80 സെക്കൻഡിലാണ് അൻസാഫ് ഫിനീഷ് ചെയ്തത്. 12.62 സെക്കൻഡാണ് രഹന കുറിച്ച സമയം. സബ് ജൂനിയർ വിഭാഗം ഫൈനലിൽ ആൺകുട്ടികളിൽ കാസർകോഡിന്റെ നിയാസ് അഹമ്മദ് സ്വർണം നേടി. സമയം 12.40 സെക്കൻഡ്. പെൺകുട്ടികളിൽ ഇടുക്കിയുടെ ദേവപ്രിയ 13.17 സെക്കന്റിൽ ഒന്നാമതെത്തി.
100 മീറ്റർ ജൂനിയർ ഗേൾസ് വിഭാഗത്തിൽ സ്വർണവും വെള്ളിയും നേടിയ ശ്രേയയും, അനന്യയും സീനിയർ വിഭാഗത്തേക്കാൾ മികച്ച സമയം കണ്ടെത്തി. ശ്രേയ 12.54 സെക്കൻഡിലും അനന്യ 12.58 സെക്കൻഡിലുമാണ് ഫിനിഷ് ചെയ്തത്.
ജൂനിയർ ആൺകുട്ടികളിൽ 10.98 സെക്കന്റിൽ ഫിനിഷ് ചെയ്ത പാലക്കാടിന്റെ നിവേദ് കൃഷ്ണയാണ് സ്വർണമണിഞ്ഞത്.















