കൽപറ്റ: വോട്ടർമാരെ സ്വാധീനിക്കാനായി വയനാട് ലോക്സഭ മണ്ഡലത്തിൽ തകൃതിയിൽ കിറ്റ് വിതരണം. സ്ഥാനാർത്ഥി പ്രിയങ്ക വാദ്ര, സോണിയ, രാഹുൽ, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ കോൺഗ്രസ് നേതാക്കളുടെ ചിത്രം പതിച്ചാണ് കിറ്റ് പുറത്തിറക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഇവ പിടിച്ചെടുത്തു. കർണാടക കോൺഗ്രസ് കമ്മിറ്റിയുടെയും വയനാട് ഡിസിസിയുടെയും പേരിലുള്ള 38 കിറ്റുകളാണ് കണ്ടെത്തിയത്. ജനവിധി അട്ടിമറിക്കാൻ ശ്രമം നടത്തിയതിന് തിരുനെല്ലി മണ്ഡലം പ്രസിഡൻ്റ് ശശികുമാർ വേണാട്ടിന്റെ അരി മില്ലിൽ നിന്നാണ് കിറ്റ് പിടിച്ചെടുത്തത്. കൈക്കൂലി നൽകിയതിനും വോട്ടർമാരം സ്വാധീനിക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു.















