ബെയ്റൂത്ത്: ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. തെക്കൻ ലെബനീസ് നഗരമായ ടയറിലെ ഹിസ്ബുള്ള കമാൻഡ് സെൻ്ററുകളിലാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ
മൂന്ന് പേർ മരിക്കുകയും 30-ലധികം പേർക്ക് പരിക്കേറ്റതായും ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഹിസ്ബുള്ളയുടെ കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററുകളായി പ്രവർത്തിക്കുന്ന കെട്ടിടങ്ങളാണ് സൈന്യം തകർത്തത്. മുന്നറിയിപ്പ് നൽകാതെയായിരുന്നു ആക്രമണമെന്നും കനത്ത നാശനഷ്ടങ്ങളാണുണ്ടയതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുള്ളയുടെ കെട്ടിടങ്ങൾ നിലംപരിശാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഐഡിഎഫ് എക്സിൽ പങ്കുവച്ചിട്ടുണ്ട്.
מטוסי קרב של חיל האוויר תקפו הערב, בהכוונה מודיעינית של אגף המודיעין ופיקוד הצפון מפקדות של ארגון הטרור חיזבאללה מהם פעלו מפקדי ומחבלי חיזבאללה בלב המרחב האזרחי סמוך לעיר צור שבדרום לבנון >> pic.twitter.com/e88iL6YYdE
— צבא ההגנה לישראל (@idfonline) November 8, 2024
ഒക്ടോബർ ആദ്യം മുതൽക്കേ ടയർ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടന്നിരുന്നു. ലെബനനിലെ യുനെസ്‌കോയുടെ ലോക പൈതൃക പുരാവസ്തു സൈറ്റുകളും ഭീഷണിയിലാണ്. തെക്കൻ പ്രദേശങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്. ഇസ്രായേലിന്റെ അന്താരാഷ്‌ട്ര കവാടമായി പ്രവർത്തിക്കുന്ന ബെൻ ഗുറിയോൺ വിമാനത്താവളത്തിന് സമീപത്തുള്ള സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുള്ള ആക്രമണം നടത്തിയിരിന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേൽ തിരിച്ചടിച്ചത്.















