തൃശൂർ: ഗജകാരണവർ എന്ന വിശേഷണത്തിന് അർഹനായ കൊമ്പൻ വടക്കുംനാഥൻ ചന്ദ്രശേഖരൻ ചരിഞ്ഞു. 63 വയസായിരുന്നു. തൃശൂർ വടക്കുംനാഥ ക്ഷേത്രം ആനപ്പറമ്പിലെ കെട്ടുതറയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. പ്രായാധിക്യം മൂലമുള്ള മരണമാണെന്നാണ് പ്രാഥമിക നിഗമനം. കേരളത്തിലെ ഏറ്റവും പ്രായംകൂടിയ നാട്ടാനയെന്നാണ് പൂരപ്രേമികൾക്കിടയിൽ വടക്കുംനാഥൻ ചന്ദ്രശേഖരൻ അറിയപ്പെട്ടിരുന്നത്. തൃശൂർ പൂരത്തോടനുബന്ധിച്ച് ഘടകപൂരങ്ങൾക്ക് ചന്ദ്രശേഖരനെ എഴുന്നള്ളിച്ചിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ















