ഒരു കൂട്ടം പുതുമുഖങ്ങൾ അണിനിരന്ന ചിത്രം മുറയെ ഏറ്റെടുത്ത് പ്രേക്ഷകർ. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രത്തിന് അതിഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ബോളിവുഡ് ചിത്രത്തിന്റെ മേക്കിംഗ് സ്റ്റൈലിലാണ് മുറ ഒരുക്കിയിരിക്കുന്നത്.
കപ്പേള എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രത്തിൽ ബോളിവുഡ് താരം ഹ്രിദ്ധു ഹറൂണും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞ മുറയെ ബോളിവുഡിലെ കിൽ എന്ന ചിത്രവുമായി സാമ്യപ്പെടുത്തുകയാണ് പ്രേക്ഷകർ. സുരേഷ് ബോബുവാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്.
സുരാജ് വെഞ്ഞാറമൂടും മാലാപാർവതിയും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളായി എത്തുന്നു. തിയേറ്ററിൽ എക്സിപീരിയൻസ് ചെയ്യാൻ കഴിയുന്ന സിനിമ എന്നാണ് പ്രേക്ഷകർ പറയുന്നത്. കനി കുസൃതി, കണ്ണൻ നായർ, യദു കൃഷ്ണ, അനുജിത് കണ്ണൻ, ജോബിൻ ദാസ്, വിഘ്നേശ്വർ സുരേഷ്, കൃഷ്ണ ഹസൻ, സിബി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
സുരാജ് വെഞ്ഞാറമൂട്, മാല പാർവതി എന്നിവർ ഇതുവരെ ചെയ്യാത്ത തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് മുറയിലെത്തുന്നത്. ആക്ഷൻസിനും സസ്പെൻസിനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രം തിയേറ്ററുകളിൽ തരംഗമായി മുന്നേറുകയാണ്.















