പാലക്കാട്: എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ഇന്ന് മുനമ്പത്ത്. രാവിലെ 8.80-നാകും വഖ്ഫ് അധിനിവേശത്തിനെതിരെ റിലേ സത്യാഗ്രഹം നടത്തുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തും.
നിരാഹാര സമരം 29-ാം ദിവസത്തിലേക്ക് കടക്കുകയാണ്. നിലനിൽപ്പിനായി നടത്തുന്ന സമരത്തിനെ ജനപ്രതിനിധികളും രാഷ്‌ട്രീയക്കാരും കണ്ടില്ലെന്ന് നടിക്കുകയാണ്. വഖ്ഫ് ബോർഡ് അവകാശവാദമുന്നയിച്ചതോടെ മുനമ്പത്തെ 614 കുടുംബങ്ങൾക്കാണ് ഭൂമിയുടെ റവന്യു അവകാശങ്ങൾ നഷ്ടമായത്. മുനമ്പം പ്രശ്നം പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുനമ്പം ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് എല്ലാ പള്ളികളിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കുമെന്ന് കത്തോലിക്കാ സഭ അറിയിച്ചു. സമരത്തിന് പിന്തുണ അറിയിച്ച വരും ദിവസങ്ങളിൽ സിറോ മലബാർ സഭയിലെ വിവിധ രൂപതകളുടെ നേതൃത്വത്തിൽ വിശ്വാസികൾ മുനമ്പത്തെത്തും.