പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫെയ്സ്ബുക്ക് പേജിൽ. ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. 63,000 ഫോളോവേഴ്സുള്ള പേജിാലണ് മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ അപ്ലോഡ് ചെയ്തത്.
അമളി സംഭവിച്ചെന്ന് മനസിലാക്കിയതോടെ രാത്രി തന്നെ വീഡിയോ നീക്കം ചെയ്തു. സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സിപിഎം രംഗത്തുവന്നിട്ടുണ്ട്. സിപിഎമ്മിന്റെ വ്യാജ അക്കൗണ്ടിലാണ് വീഡിയോ വന്നതെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനും പറഞ്ഞു. രാഹുലും കോൺഗ്രസും ചേർന്ന് പേജ് ഹാക്ക് ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















