മുനമ്പം വിഷയം വർഗീയമാക്കാൻ ശ്രമിച്ചത് ഇൻഡി സഖ്യമെന്ന ആരോപണവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വർഗീയ പ്രമേയമാണ് നിയമസഭയിൽ പാസാക്കിയതെന്ന് അവർക്ക് മനസിലാകുന്നുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിയമസഭയിലെ പ്രമേയമാണ് വർഗീയം. ആദിയിൽ വചനം ഉണ്ടായി എന്ന് പറയുന്നത് പോലെ ആദിയിൽ പ്രമേയമുണ്ടായി. അവിടെ നിന്ന് എന്താണുണ്ടായതെന്ന് അവരാണ് പറയേണ്ടത്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് ബിജെപി. എന്നാൽ എപ്പോഴും ഭരണഘടനയെന്ന് പറഞ്ഞ് നടക്കുന്നവരാണ് ഇൻഡി സഖ്യം. ഇനി മുതൽ ഭരണഘടനയെന്ന് പറയുമ്പോൾ മുനമ്പത്തെ ഓർക്കണം. അതാണ് ജനങ്ങളോട് പറയാനുള്ളതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മുനമ്പത്ത് വർഗീയ രാഷ്‌ട്രീയമാണ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും ആരോപിച്ചിരുന്നു. മുനമ്പത്തെ കുറിച്ച് സംസാരിച്ച കേന്ദ്രമന്ത്രിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വഖ്ഫ് അധിനിവേശത്തിനെതിരെ രാഷ്‌ട്രീയ പാർട്ടികൾക്ക് പ്രതികരിക്കാൻ അവകാശമില്ലേയെന്ന് അദ്ദേഹം ചോദിച്ചു.