പ്രപഞ്ചം നിഗൂഢതകൾ നിറഞ്ഞതാണെന്ന് അറിയാമല്ലോ. ഇനിയും കണ്ടെത്തിയിട്ടില്ലാത്ത രഹസ്യങ്ങൾ ഒട്ടനവധിയാണുള്ളത്. അത്തരത്തിൽ നിഗൂഢതകൾ ഒളിപ്പിച്ചൊരു ഗ്രഹമാണ് വ്യാഴം. ഉറച്ച പ്രതലമോ അന്തരീക്ഷമോ അവിടെയില്ല. അതുകൊണ്ട് തന്നെ പൊടി പോലും അവിടെ ഇല്ലെന്ന് സാരം. ഒരാൾക്ക് പോലും അവിടെ എത്താനോ നടക്കാനോ സാധിക്കില്ല. ബഹിരാകാശ പേടകം വഴി പോലും അവിടെ എത്തിച്ചേരാൻ സാധിക്കില്ല . അത്രമാത്രം നിഗൂഢമാണ് വ്യാഴം എന്ന ഗ്രഹം. എന്തുകൊണ്ടാണ് ഇതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഉത്തരമുണ്ട്..
അന്തരീക്ഷമില്ലാതെ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം എങ്ങനെ നിലകൊള്ളുന്നുവെന്നാണോ ചിന്തിക്കുന്നത്. ചൊവ്വയ്‌ക്കും ശനിക്കും ഇടയിലായി സൂര്യനിൽ നിന്ന് അഞ്ചാമത്തെ ഗ്രഹമാണ് വ്യാഴം. ഭൂമിയുടെ വലിപ്പത്തിന്റെ ആയിരം മടങ്ങ് വലുപ്പം വ്യാഴത്തിനുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ അനുമാനം. ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നീ നാല് ഗ്രഹങ്ങൾക്ക് ഖര പ്രതലമുണ്ടെങ്കിലും വ്യാഴത്തിന്റെ കാര്യം അങ്ങനെയല്ല.
ഇളകി മറിയുന്ന വാതക പന്താണ് വ്യാഴമെന്ന് പറയാം. ഇതിനൊപ്പം തന്നെ ചിന്തിക്കുന്നതിലധികം വേഗതയിലുള്ള കാറ്റും വ്യാഴത്തിൽ എപ്പോഴും വീശുന്നു. ചിലയിടങ്ങളിൽ മണിക്കൂറിൽ 400 മൈൽ വേഗതയിൽ വരെ കാറ്റ് വീശുന്നുണ്ട്. അതായത്, ഭൂമിയിൽ കാറ്റഗറി-5 വേഗതയുള്ള കാറ്റിന്റെ മൂന്നിരട്ടി ശക്തിയുണ്ടാകും ഈ കാറ്റിന്.
ഹൈഡ്രജൻ, ഹീലിയം എന്നിവയാൽ നിർമിതമാണ് വ്യാഴത്തിന്റെ മുകളിലത്തെ പാളി. ഇക്കാരണത്താൽ തന്നെ വ്യാഴത്തിൽ മർദ്ദം കൂടുതലാണ്. മനുഷ്യന് താങ്ങാനാവുന്നതിലുമേറെ മർദ്ദമാണ് ഇവിടെയുള്ളത്. വ്യാഴത്തിന്റെ ഉപരിതലത്തിൽ നിന്നാൽ ഉള്ളിലേക്ക് വലിച്ചടുപ്പിക്കുന്നത് പോലെ തോന്നാം. ഇതുകൊണ്ടാണ് മനുഷ്യന് ഇവിടെ എത്താൻ സാധിക്കില്ലെന്ന് പറയുന്നത്.
സൗരയൂഥത്തിലെ ഏറ്റവും വലിയ സമുദ്രം എന്ന വിശേഷണവും വ്യാഴത്തിനാണ്. അപ്പോൾ തോന്നാം വ്യാഴത്തിൽ വെള്ളത്തിന്റെ സാന്നിധ്യമുണ്ടാകുമെന്ന്, എന്നാൽ അങ്ങനെയല്ല ഗ്രഹത്തിലെ വാതകങ്ങൾ കൂടിച്ചേർന്ന് ദ്രാവക ഹൈഡ്രജൻ രൂപപ്പെടുന്നു. ഇതിനെയാണ് സമുദ്രം എന്നത് കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.
വ്യാഴത്തിന്റെ കാമ്പിലുള്ള വസ്തുക്കളുടെ സ്വഭാവം ശാസ്ത്രലോകത്തിന് ഇന്നും അജ്ഞാതമായി തുടരുകയാണ്. ഖര രൂപത്തിൽ അല്ലെന്നും മറിച്ച് ദ്രാവകവും ഖരവും ചേർന്ന ചൂടുള്ള ലോഹ മിശ്രിതം പോലെയാണെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. കാമ്പിലും ഉയർന്ന മർദ്ദമാണ്.