കൊല്ലം: കൊല്ലത്ത് ആൺസുഹൃത്ത് പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവതി മരിച്ചു. അഴീക്കൽ സ്വദേശിനി ഷൈജമോളാണ് മരിച്ചത്. 80 ശതമാനത്തിലധികം പൊള്ളലേറ്റ യുവതി ആലപ്പുഴ മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു യുവതി.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കോട്ടയം സ്വദേശി ഷിബുവും സ്വയം പെട്രോൾ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തിയിരുന്നു. ഷൈജമോളുടെ വീടിനുള്ളിൽ ആരും അറിയാതെ കയറിയ ഷിബു ചാക്കോ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം സ്വയം ജീവനൊടുക്കുകയായിരുന്നു.
90 ശതമാനം പൊളളലേറ്റ ഷിബു ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ഷിബു ചാക്കോ മരിച്ചിരുന്നു. ഏറെ നാളായി ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. വിവാഹ തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഷിബു ചാക്കോ. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തർക്കങ്ങളും കാരണം ഇരുവരും മാറി താമസിക്കുകയായിരുന്നു. ഇതിന്റെ ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















