മനാമ : കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (KSCA) ആസ്ഥാനത്ത് നടന്ന വാർഷിക പൊതുയോഗത്തിൽ 2024-2026 വർഷത്തേക്കുള്ള ഭരണസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസറായിരുന്ന മുതിർന്ന അംഗം ദേവദാസ് നമ്പ്യാരാണ് പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചത്. രാജേഷ് നമ്പ്യാരാണ് പുതിയ പ്രസിഡന്റ്.
അനിൽ കുമാർ യു.കെ (വൈസ് പ്രസിഡന്റ്), അനിൽ കുമാർ പിള്ള (ജനറൽ സെക്രട്ടറി), സതീഷ് കെ. (അസിസ്റ്റന്റ് സെക്രട്ടറി), അരുൺ സി.ടി (ട്രഷറർ), മനോജ് പാലയടത്ത് (കൾച്ചറൽ ആൻഡ് ലിറ്റററി വിംഗ് സെക്രട്ടറി), അനൂപ് പിള്ള (മെമ്പർഷിപ് സെക്രട്ടറി), സുജിത് (സ്പോർട്സ് ആൻഡ് ഗെയിം സെക്രട്ടറി), അജേഷ് നായർ (ഇന്റേണൽ ഓഡിറ്റർ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
തുടർ പ്രവർത്തനങ്ങളിൽ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തവും സഹായ സഹകരണവും ഉണ്ടാവണമെന്ന് പുതിയ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അഭ്യർത്ഥിച്ചു.