മഹാരാഷ്‌ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മഹാവികാസ് അഘാഡിക്ക് പിന്തുണ പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ഉലെമ ബോർഡ്. കോൺഗ്രസും ശിവസേന ഉദ്ധവ് പക്ഷവും എൻസിപി ശരദ് പവാർ പക്ഷവും അടങ്ങുന്ന എംവിഎ മുന്നണിക്ക് ഉപാധികളോടെയാണ് ഉലെമ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
MVA സഖ്യനേതാക്കൾക്ക് ഉലെമ ബോർഡ് നൽകിയ ഔദ്യോഗിക കത്തിൽ, നിരവധി മുസ്ലീം അനുകൂല നിബന്ധനകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ആർഎസ്എസ് നിരോധനം അടക്കം 17 ആവശ്യങ്ങൾ ഉലെമ മുന്നോട്ടുവച്ചിട്ടുണ്ട്. അതിലെ 9 പ്രധാന നിബന്ധനകങ്ങൾ ചുവടെ..
1. വഖ്ഫ് ഭേദഗതി ബില്ലിനെ എതിർക്കണം, പിൻവലിക്കണം.
2. മഹാരാഷ്‌ട്ര വഖ്ഫ് ബോർഡിന് 1000 കോടി രൂപ അനുവദിക്കണം
3. വഖ്ഫ് സ്വത്തുക്കളിൽ നിന്നുള്ള കയ്യേറ്റങ്ങൾ അവസാനിപ്പിക്കാൻ മഹാരാഷ്‌ട്ര നിയമസഭയിൽ നിയമനിർമ്മാണം നടത്തണം
4. മഹാരാഷ്‌ട്രയിൽ മുസ്ലീങ്ങൾക്ക് 10% സംവരണം വേണം.
5. സംസ്ഥാനത്തെ പൊലീസ് റിക്രൂട്ട്‌മെൻ്റിൽ വിദ്യാസമ്പന്നരായ മുസ്ലീങ്ങൾക്ക് മുൻഗണന നൽകണം
6. എംവിഎ സർക്കാർ മഹാരാഷ്‌ട്രയിൽ രൂപീകരിക്കപ്പെട്ടാൽ ആർഎസ്എസിനെ നിരോധിക്കണം.
7. ബിജെപി നേതാവ് നിതേഷ് റാണെയെയും രാംഗിരി മഹാരാജിനെയും ജയിലിലടക്കണം. വിവാദ പ്രസ്താവനകളുടെ പേരിൽ നിയമനടപടി നേരിടുന്ന സൽമാൻ അസ്‌ഹേരിയെ വിട്ടയക്കണം.
8. മുഹമ്മദ് നബിക്കെതിരെ സംസാരിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ നിയമം നടപ്പാക്കണം
9. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മസ്ജിദുകളിലെ മൗലാനകൾക്കും ഇമാമുമാർക്കും പ്രതിമാസം 15,000 രൂപ സർക്കാർ നൽകണം.
സർക്കാർ രൂപീകരിച്ചാൽ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്ന് മഹാരാഷ്‌ട്ര പ്രദേശ് കോൺഗ്രസ് രേഖാമൂലം ഉറപ്പ് നൽകിയെന്നാണ് വിവരം. ഇതിനെതിരെ ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.