തിരുവനന്തപുരം: മുനമ്പത്തെ വഖ്ഫ് അധിനിവേശത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ ഡോ. ജോർജ് ഓണക്കൂർ. ജനിച്ച മണ്ണിൽ നിന്ന് കുടിയിറക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.
ജനിച്ച മണ്ണിൽ നിന്ന് കുടിയിറക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. രാജ്യത്തെ കോടതിക്ക് മുകളിൽ മറ്റൊരു കോടതി സംവിധാനം വകവെച്ച് കൊടുക്കാൻ കഴിയില്ല. ജനിച്ച മണ്ണിൽ ജീവിക്കുന്ന മനുഷ്യരെ കുടിയിറക്കാനുള്ള നീക്കത്തിനെതിരെ എല്ലാം സാംസ്കാരിക നായകരും ബുദ്ധിജീവികളും മൗനം വെടിയണം. എല്ലാം രാഷ്‌ട്രീയ പാർട്ടികളും മനുഷ്യപക്ഷത്ത് നിന്ന് ചിന്തിക്കേണ്ട സമയമാണിത്.
സർക്കാർ അഴകൊഴഞ്ചൻ സമീപനം അവസാനിപ്പിച്ച് കൂടുതൽ ക്രിയാത്മകമായി വിഷയത്തിൽ ഇടപെടണമെന്നും വിഷയത്തിൽ പുലർത്തുന്ന മൗനം കുറ്റകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുനമ്പം വിഷയത്തിൽ മറ്റ് സംസ്കാരിക നായകൻമാരും ബുദ്ധിജീവികളും മൗനം തുടരുന്നതിനിടെയാണ് ജോർജ് ഓണക്കൂറിന്റെ തുറന്നു പറച്ചിൽ കൂടുതൽ ശ്രദ്ധേയമാകുന്നത്.