ഇപ്പോൾ ശരിക്കും വീറും വാശിയും ടെലികോം മേഖലയിലാണ്. ഏറ്റവും കൂടുതൽ വിരക്കാരെ കിട്ടാനായി വാരിക്കോരിയാണ് ഓരോ കമ്പനിയും ഓഫറുകളും ആനുകൂല്യങ്ങളും നൽകുന്നത്. താരിഫ് ഒരൽപ്പം വർദ്ധിപ്പിച്ചെങ്കിലും മലയാളിയുടെ 5ജി പ്രേമം ജിയോയ്‌ക്ക് കുലുക്കം വരുത്തിയിട്ടില്ലെന്ന് തന്നെ പറയാം. ഏറ്റവുമൊടുവിലായി പുത്തൻ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് റിലയൻസ് ജിയോ.
91 രൂപയാണ് റിലയൻസ് ജിയോ പുതിയ പ്ലാനിന്റെ നിരക്ക്. 28 ദിവസമാണ് വാലിഡിറ്റി. അൺലിമിറ്റഡ് കോളിംഗ്, 50 എസ്എംഎസ്, 3 ജിബി ഡാറ്റ, എന്നിവയാണ് ഈ പ്ലാനിന്റെ സവിശേഷതകൾ. ആകെ മൂന്ന് ജിബി ഡാറ്റയാണ് ലഭിക്കുകയെന്നത് പ്രത്യേകം ശ്രദ്ധിക്കണം. അതായത് പ്രതിദിനം 100 എംബി ഡാറ്റ. ഡാറ്റ അധികം ആവശ്യമില്ലാത്തവർക്കും സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്കും ഗുണം ചെയ്യും. ഇതിന് പുറമേ ജിയോസിനിമ, ജിയോ ക്ലൗഡ് എന്നിവയ്‌ക്കുള്ള ആക്സസും ലഭിക്കും.















