മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
രോഗാദി ദുരിതം അനുഭവപ്പെടുകയും ശരീര സുഖഹാനി ഉണ്ടാവുകയും ചെയ്യും. വരവിനേക്കാൾ ചെലവ് ഉണ്ടാകുകയും ധനക്ലേശം വരികയും ചെയ്യും. സ്ത്രീകൾ മൂലം ദോഷാനുഭവങ്ങൾ ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
വളരെക്കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ട് മുട്ടുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ജീവിത പങ്കാളിയുടെ ആശയങ്ങൾ പ്രാവർത്തികമാക്കും.തൊഴിൽ വിജയം, ധനനേട്ടം,സത് സുഹൃത്തുക്കളെ ലഭിക്കുക എന്നിവ ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മേലധികാരിയുടെ അഭാവത്തിൽ ഉത്തരവാദിത്തത്തോടെ ഏൽപിച്ച ചുമതല വളരെ ഭംഗിയായി നിർവ്വഹിച്ചതിൽ മേലധികാരിയുടെ പ്രീതി ലഭിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
സാമ്പത്തിക ക്രയ വിക്രയങ്ങളിൽ വളരെ ശ്രദ്ധയും സൂഷ്മതയും ഇല്ലെങ്കിൽ ധനനഷ്ടം ഉണ്ടാകും. രോഗാദി ദുരിതങ്ങൾ അലട്ടുവാനും ശരീര ശോഷണത്തിനും സാധ്യതയുണ്ട്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
മനോരോഗമുള്ളവർ വളരെ അധികം ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കുവാൻ ഇടയാകും. ജലഭയം, അനാവശ്യമായ കാര്യങ്ങളിൽ ഇടപെട്ട് കേസ് വഴക്കുകൾ ഉണ്ടാവുക എന്നിവ പ്രതീക്ഷിക്കാം.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക, ഉയർന്ന പദവി ലഭിക്കുവാനുള്ള ഭാഗ്യം, ധനനേട്ടം, തൊഴിൽ വിജയം, എവിടെയും മാന്യത എന്നിവ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
തൊഴിൽ ഇടങ്ങളിൽ മേലധികാരിയുടെയും സഹപ്രവർത്തകരുടെയും പ്രീതി ലഭിക്കുകയും സ്ഥാനക്കയറ്റവും ഉണ്ടാകും.സാമ്പത്തികമായി ഉണ്ടായിരുന്ന ക്ലേശങ്ങൾ മാറും. ശത്രുഹാനി, വ്യവഹാര വിജയം എന്നിവ ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
മാനഹാനി, മനസുഖക്കുറവ്, ശരീര സുഖക്കുറവ്, ഗ്യാസ്ട്രബിൾ എന്നിവ ഉണ്ടാകും. വാഹനാപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപെടും. കുടുംബപരമായി പ്രശ്നങ്ങൾ ഉടലെടുക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
മനസ്സിന് ഭയം ഉണ്ടാക്കുന്ന അവസ്ഥ സംജാതമാകും. എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടുകയും മനസ്വസ്ഥത കുറയുകയും ചെയ്യും. അപമാനം, മനോദുഃഖം, ധനക്ലേശം എന്നിവ ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ഒരേതരത്തിലുള്ള ചിന്തശേഷിയുള്ളവരോടൊത്ത് പ്രവർത്തിക്കുവാൻ അവസരം ലഭിക്കും. ഭക്ഷണ സുഖം ശത്രുനാശം, ധനനേട്ടം, പക്വത എന്നിവ ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
മറ്റുള്ളവരോടുള്ള ആശയ വിനിമയങ്ങളിൽ വളരെ അധികം ശ്രദ്ധിച്ചില്ലെങ്കിൽ അബദ്ധം പറ്റുവാൻ ഇടയുണ്ട്. തൊഴിൽ ഇടങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ പരിചയപ്പെടുവാനും അവരോടൊപ്പം സമയം ചെലവഴിക്കുവാനും സമ്മാനങ്ങൾ ലഭിക്കുവാനും യോഗമുണ്ട്. ഭാര്യാസുഖം, തൊഴിൽ വിജയം, ധനനേട്ടം, മനഃസന്തോഷം എന്നിവ ലഭിക്കും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)