മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ജീവിത പങ്കാളിയുമായും സന്താനങ്ങളുമായും കലഹമോ അഭിപ്രായവ്യത്യാസമോ ഉണ്ടാകാം.തൊഴിൽ തടസ്സം, അപമാനം, ധനക്ലേശം, രോഗാദി ദുരിതം എന്നിവ ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
നല്ല കാര്യങ്ങൾ ചെയ്യുവാനും നല്ല പേര് കേൾക്കുവാനോ അവസരം അല്ലെങ്കിൽ സാഹചര്യം ഉണ്ടാകും. രോഗശാന്തി, മനസമാധാനം, നിദ്രാസുഖം ഉണ്ടാകും .
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
ബന്ധു ജനങ്ങളുമായി അകൽച്ചയോ കലഹമോ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ആരോഗ്യക്കുറവ് അനുഭവപ്പെടുകയും മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് അനുഭവപ്പെടുകായും ചെയ്യും. സ്ത്രീകളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കുക.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
വിവാഹകാര്യങ്ങളിൽ തീരുമാനമാകും. കുടുംബ ബന്ധു ജന ഗുണാനുഭവങ്ങൾ സത് സുഹൃത്തുക്കളെ ലഭിക്കുക, ധനനേട്ടം, പുതിയ ആഭരണമോ അലങ്കാര വസ്തുക്കളോ സ്വന്തമാക്കുവാൻ സാധിക്കുക എന്നിവ അനുഭവത്തിൽ വരും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ അനുഭവത്തിൽ വരും. ധനലാഭം, ബിസിനസ്സിൽ പുരോഗതി, ദാമ്പത്യ ഐക്യം, കാര്യവിജയം ,കുടുംബ സൗഖ്യം എന്നിവ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
രോഗാദി ദുരിതങ്ങൾ അലട്ടുവാനോ ശരീര സുഖക്കുറവ് അനുഭവപ്പെടുകയോ ചെയ്യും. വിലപ്പെട്ട രേഖകൾ മോഷണം പോകുവാൻ സാധ്യതയുണ്ട്. സ്ത്രീകൾ മൂലം മാനഹാനി , ധനനഷ്ടം എന്നിവ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
തൊഴിൽ സ്ഥലങ്ങളിൽ നിസ്സാരമായ കാര്യങ്ങളിൽ അപ്രീതി ഉണ്ടാകും. അപമാനം മനോരോഗം , ഉദരരോഗം വരാം. പ്രധാനപ്പെട്ട രേഖകളിൽ ഒപ്പിടുമ്പോൾ ശ്രെദ്ധിക്കുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
കുടുംബസമേതം മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ആത്മാർത്ഥമായ പരിശ്രമ ഫലത്താൽ ഏത് കാര്യങ്ങളിലും ഇറങ്ങി പുറപ്പെട്ടാലും അതിനെല്ലാം വിജയം ലഭിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
തൊഴിൽ ഇടങ്ങളിൽ മേലധികാരിയുടെയും സഹപ്രവർത്തകരുടെയും പ്രീതി ലഭിക്കുകയും സ്ഥാനക്കയറ്റവും ഉണ്ടാകും. സാമ്പത്തികമായി ഉണ്ടായിരുന്ന ക്ലേശങ്ങൾ മാറും. ഭാര്യാഭർത്തൃ ഐക്യം, ശത്രുഹാനി, വ്യവഹാര വിജയം എന്നിവ ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
രോഗാദിദുരിതങ്ങൾ അലട്ടുകയും ചെയ്യും ശരീര ശോഷണം അനുഭവപ്പെടുകയും ചെയ്യും. മനഃശാന്തി കുറയുകയും ബന്ധു ജനങ്ങളുമായി കലഹത്തിനും സാധ്യത.എവിടെയും തടസ്സങ്ങൾ, അപമാനം എന്നിവ നേരിടേണ്ടി വരും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
കുടുംബ-ഭാര്യ-സന്താന സുഖക്കുറവ് അനുഭവപ്പെടും. ഉറക്കക്കുറവ് അനുഭവപ്പെടുകയും ദുസ്വപ്നം കണ്ട് ഞെട്ടി എഴുന്നേൽക്കുകയും ചെയ്യും. ഭക്ഷണ സുഖക്കുറവ് വരാം .
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)