ന്യൂഡൽഹി: ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെയാണ് പ്രിയങ്ക വയനാട്ടിൽ മത്സരിക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി. മുസ്ലീം സമൂഹത്തിന്റ മാത്രം നേതാവായി പ്രിയങ്ക മാറിയെന്നും വോട്ട് ബാങ്കിനായാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുസ്ലീം ലീഗിന്റെ കൊടി മാത്രമാണ് കാണുന്നത്. ഇൻഡി സഖ്യം പൂർണമായും തകർന്നതിന്റെ തെളിവാണ് പ്രിയങ്കയുടെ വയനാട്ടിലെ മത്സരം. വർഗീയ രാഷ്‌ട്രീയം കളിക്കുന്നവരും ഭരണഘടനാവിരുദ്ധരും തമ്മിലാണ് മത്സരം നടക്കുന്നത്. ഭരണഘടനയിലാണ് ബിജെപി എന്നും വിശ്വസിക്കുന്നത്.
വയനാട്ടിലെ മുസ്ലീം വോട്ടുകൾ നേടുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. പ്രിയങ്ക ഗാന്ധി കേരളത്തിലെ നേതാവല്ല, മുസ്ലീം സമൂഹത്തിന്റെ മാത്രം നേതാവായി മാറിയിരിക്കുകയാണ്. വയനാട്ടിലെ ജനങ്ങൾ വികസന രാഷ്‌ട്രീയം തെരഞ്ഞെടുക്കും. പ്രീണനരാഷട്രീയം തള്ളിക്കളയുമെന്നാണ് വിശ്വാസം. പ്രിയങ്ക സ്വത്ത് വിവരങ്ങൾ മറച്ചുവച്ച കാര്യത്തിൽ പാർട്ടി കൃത്യമായ നടപടി സ്വീകരിക്കും. വഖ്ഖ് വിഷയത്തിൽ കോൺഗ്രസ് മൗനം പാലിക്കുകയാണെന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു.