ബെംഗളുരു ; കർണാടക കാർവാറിലെ മാർക്കറ്റിൽ പച്ചക്കറിയിൽ തുപ്പിയ കച്ചവടക്കാരനെ പിടികൂടി . അബ്ദുൾ ഹസൻ സാബ് റസാഖ് എന്നയാളാണ് പിടിയിലായത് . വഴിയാത്രക്കാരനാണ് സംഭവത്തിന്റെ വീഡിയോ പകർത്തിയത് . പിന്നാലെ നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി . പ്രതിഷേധം ശക്തമാകാൻ തുടങ്ങിയതോടെ പോലീസ് എത്തി അബ്ദുൾ റസാഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടികൾ വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട് . അതേസമയം യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഉത്തർപ്രദേശ് സർക്കാർ, ഭക്ഷണത്തിൽ ഇത്തരത്തിൽ തുപ്പുന്നതിനും, മൂത്രം കലർത്തുന്നതിനും, മായം ചേർക്കുന്നതിനുമെതിരെ രണ്ട് സുപ്രധാന ഓർഡിനൻസുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട് .
കുറ്റവാളികളെ ശിക്ഷിക്കുന്നതിനുമപ്പുറം, ഉപഭോക്താക്കൾക്ക് അവരുടെ ഭക്ഷണം തയ്യാറാക്കുന്നതും കൈകാര്യം ചെയ്യുന്നതും എങ്ങനെയെന്ന് അറിയാനുള്ള അവകാശം നൽകുന്നതാണ് നിയമം.