23-കാരിയായ ടെക്കി ഫ്ളാറ്റിൽ ജീവനൊടുക്കിയ നിലയിൽ. ബാങ്ക് ഒഫ് അമേരിക്കയിലെ സാമ്പിൾ എക്സിക്യൂഷൻ അനലിസ്റ്റ് ഇറാം നബി ദർ ആണ് മരിച്ചത്. ഇവരുടെ മൃതദേഹം ഹൈദരാബാദിലെ ഫ്ളാറ്റിലാണ് കണ്ടെത്തിയത്. ജമ്മുകശ്മീരിലെ ബാരമുള്ള സ്വദേശിയാണ് ഇവർ. കാമുകനുമായുണ്ടായ തർക്കത്തിന് പിന്നാലെയാണ് ഇവർ കടുംകൈ ചെയ്തത്.
നവംബർ ഏഴ് മുതൽ ഓഫീസിലെ കോളുകളോട് പ്രതികരിക്കാതിരുന്നതും ജോലി സമയത്ത് ലോഗിൻ ചെയ്യാതിരുന്നതോടെയും സംശയത്തിലായ കമ്പനിയാണ് പൊലീസിനെ വിവരം അറിയിച്ചത്. അന്വേഷണത്തിൽ ഇവർ താമസിച്ച ഫ്ളാറ്റിലെത്തിയ പൊലീസ് മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടെത്തി. വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടത്.
യുവതിയുടെ ബന്ധുക്കൾ ഇവരുടെ പ്രണയ വിവരം പാെലീസ് അറിയിച്ചു. കുറച്ചു നാളായി ഇതിൽ സമ്മർദ്ദമുണ്ടായിരുന്നതായും അവർ വ്യക്തമാക്കി. ജമ്മു സ്വദേശിയായ യുവാവുമായി ഇവർ പ്രണയത്തിലായിരുന്നു. ജോലിക്ക് ശേഷം മണിക്കൂറുകൾ ഇരുവരും സംസാരിച്ചിരുന്നു. എന്നാൽ തർക്കത്തിന് പിന്നാലെ കാമുകൻ ഇവരുമായി നേരെ സംസാരിക്കാതായി. ഇതാണ് ആത്മഹത്യയിൽ കലാശിച്ചതെന്നാണ് നിഗമനം.