വെറുമൊരു കോൽ അല്ലെ എന്ന് കരുതി അവഗണിക്കുന്ന പച്ചക്കറിയാണ് മുരിങ്ങക്കായ. എന്നാൽ ആരോഗ്യത്തിനേറെ ഗുണങ്ങളാണ് മുരിങ്ങക്കായ നൽകുന്നത്. മുരിങ്ങയുടെ ഇല, പൂവ്, കായ എന്ന് തുടങ്ങി എല്ലാം തന്നെ ഭക്ഷ്യയോഗ്യാമണ്. പ്രോട്ടീൻ, വിറ്റാമിൻ എ, വിറ്റാമിൻ ബി 6, വിറ്റാമിൻ സി, മഗ്നീഷ്യം തുടങ്ങിയവയാൽ സമ്പന്നമാണ് മുരിങ്ങ. മുരിങ്ങയുടെ ഗുണങ്ങളറിയാം..
- ഇതിലെ കാത്സ്യം അസ്ഥികളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
- രക്തസമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്ന ആൻ്റി ഓക്സിഡൻ്റുകളായ ക്യൂവർ സെറ്റിൻ ഇതിൽ അടങ്ങിയിട്ടുണ്ട്.
- കൊളസ്ട്രോൾ കുറയ്‌ക്കാൻ സഹായിക്കുന്നു.
- മുരിങ്ങയിലയുടെ നീര് കുടിക്കുന്നതച് ആർത്തവ വേദനയെ അകറ്റുന്നു.
- പതിവായുള്ള ഉപയോഗം ദഹനപ്രശ്നങ്ങളെ അകറ്റുന്നു.
- ഇരുമ്പ് ധാരാളമുള്ളതിനാൽ വിളർച്ചയെ തടയുന്നു.
- മുരിങ്ങയില തോരൻ മുലപ്പാൽ വർദ്ധിപ്പിക്കുന്നു.
- ഇതിലെ നാരുകൾ മലബന്ധമറ്റുന്നു.
- ശ്വാസകോശത്തിലെ വീക്കം പരിഹരിക്കുന്നു.
- പിത്താശയത്തിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.
- കാലാവസ്ഥ മൂലമുണ്ടാകുന്ന അണുബാധകളെ പ്രതിരോധിക്കുന്നു.