പ്രശസ്ത ഛായാഗ്രാഹകൻ നിമിഷ് രവിക്ക് ജന്മദിനാശംസകളുമായി നടി അഹാന കൃഷ്ണ. സ്വപ്നം കണ്ടത് പോലെ ഒരിടത്ത് നീ എത്തിയിരിക്കുന്നു എന്നും ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്നും അഹാന കുറിച്ചു. നിമിഷിനെ എന്റെ പ്രിയപ്പെട്ട കേക്ക് എന്നാണ് നടി വിശേഷിപ്പിച്ചിരിക്കുന്നത്. പോസ്റ്റിന് നിമിഷ് കമന്റ് ചെയ്തിട്ടുമുണ്ട്. നന്ദി കുട്ടി, ഒന്നിച്ച് മുന്നോട്ട് പോകാമെന്നാണ് നിമിഷിന്റെ കമന്റ്.
” നിനക്ക് 30 വയസ്സയോ ആയോ. നിനക്ക് 21 വയസ്സുള്ളപ്പോൾ നമ്മൾ തിരുവനന്തപുരത്ത് കറങ്ങിനടന്നത് ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഒരുപണിയും ഇല്ലാതെ, എന്നാൽ ഏറെ പ്രതീക്ഷയോടെയായിരുന്നു അന്ന് നടന്നത്. എല്ലാവരും സ്വപ്നം കണ്ടിടത്ത് നീ ഇന്ന് എത്തിയിരിക്കുന്നു. ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ട്. നിന്റെ കഴിവ്, അഭിനിവേശം, അചഞ്ചലമായ കഠിനാധ്വാനം, നിന്റെ മനോഹരമായ ഹൃദയം എന്നി ഇതും ഇതിലേറെയും അർഹിക്കുന്നു. എന്റെ പ്രിയപ്പെട്ട കേക്കിൻ കഷ്ണത്തിന് ഏറ്റവും നല്ല ജന്മദിനാശംസകൾ, അഹാന കുറിച്ചു.
ചെറുപ്പം മുതല്‍ വളരെ അടുത്ത സുഹൃത്തുക്കളാണ് നിമിഷും അഹാനയും. ഇരുവരും ഒരുമിച്ച് ഷോര്‍ട്ട് ഫിലിമുകളും മ്യൂസിക് വീഡിയോസുമൊക്കെ ചെയ്യാറുണ്ട്. യുവ ഛായാഗ്രഹകരിൽ ശ്രദ്ധേയനാണ് നിമിഷ് രവി. ലൂക്ക, സാറാസ്, കുറുപ്പ്, റോഷാക്ക്, കിങ് ഓഫ് കൊത്ത, ലക്കി ഭാസ്കർ എന്നിവ നിമിഷ് രവിയുടെ ചിത്രങ്ങളാണ്.















