സ്‌കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെട്ടതിൽ അന്വേഷണം; മൂന്നംഗ സമിതിയെ നിയോഗിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്‌കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെട്ടതിൽ അന്വേഷണം; മൂന്നംഗ സമിതിയെ നിയോഗിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2024, 02:49 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്‌കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെട്ടതിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. മൂന്നംഗ സമിതിയെ ഇതിനായി നിയോഗിച്ചു. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം.

സംഭവത്തിലുൾപ്പെട്ട നവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്‌കൂളുകളോട് വിശദീകരണം തേടും. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി എം.ഐ മീനാംബിക, ജോയിന്റ് സെക്രട്ടറി ബിജു കുമാർ ബി.ടി, എസ്‌സിഇആർടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ എന്നിവരാണ് സമിതി അംഗങ്ങൾ.

ഇത്തവണ സ്‌കൂൾ ഒളിമ്പിക്‌സ് എന്ന രീതിയിൽ സംഘടിപ്പിക്കപ്പെട്ട മേളയിലാണ് സമാപന സമ്മേളനത്തിൽ സംഘർഷം ഉൾപ്പെടെ ഉണ്ടായത്. സ്‌പോർടസ് സ്‌കൂളായ തിരുവനന്തപുരം ജിവി രാജയ്‌ക്ക് രണ്ടാം സ്ഥാനം നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു സംഘർഷമുണ്ടായത്. സ്‌പോർട്‌സ് സ്‌കൂളിനെ ഒഴിവാക്കണമെന്ന് ആയിരുന്നു പ്രതിഷേധമുയർത്തിയ വിദ്യർത്ഥികളുടെയും സ്‌കൂൾ അദ്ധ്യാപകരുടെയും ആവശ്യം. സ്‌കൂൾ കായികമേളയുടെ മാനുവൽ പരിഷ്‌കരണമാണ് പ്രതിസന്ധിക്കിടയാക്കിയതെന്നാണ് പ്രതിഷേധമുയർത്തിയ സ്‌കൂളുകളുടെ ആരോപണം.

അതേസമയം 2018 ഓഗസ്റ്റ് 17 നാണ് കേരള സ്‌കൂൾ കായികമേളയുടെ മാനുവൽ പരിഷ്‌കരിച്ചത്. ഇതിൽ ഒരിടത്തും ജനറൽ സ്‌കൂൾ എന്നും സ്‌പോർട്‌സ് സ്‌കൂൾ എന്നും വേർതിരിവ് വേണമെന്ന് പറയുന്നില്ലെന്നാണ് മന്ത്രിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും വാദം. 10 വയസ്സിന് താഴെയുള്ള കുട്ടികൾ വരെ അണിനിരന്ന കലാപരിപാടി തടസ്സപ്പെടുത്താൻ വേണ്ടി മൈക്ക് ഓഫ് ചെയ്യുന്ന നില വരെയുണ്ടായി. ഇതിനെല്ലാം നേതൃത്വം നൽകിയത് ഈ സ്‌കൂളുകളിലെ അധ്യാപകരാണെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

24,000 കായികതാരങ്ങൾ പങ്കെടുത്ത മേളയിൽ തിരുനാവായ നാവാമുകുന്ദ സ്‌കൂളിൽ നിന്ന് 31 കായികതാരങ്ങളും മാർ ബേസിലിൽ നിന്ന് 76 കായികതാരങ്ങളും ആണ് പങ്കെടുത്തത്.
സമാപന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ഇരുന്ന വേദിയിലേക്കാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രതിഷേധവുമായി എത്തിയത്. പ്രശ്‌നം പരിഹരിക്കാമെന്ന് വി. ശിവൻകുട്ടി അറിയിച്ചെങ്കിലും സ്‌കൂളുകൾ പിൻമാറിയില്ല. തുടർന്ന് സംഘർഷത്തിനിടെ മന്ത്രിയെ പൊലീസ് വേദിയിൽ നിന്ന് സുരക്ഷിതമായി മാറ്റുകയായിരുന്നു.

Tags: പൊതു വിദ്യാഭ്യാസ വകുപ്പ്Education Department KeralaKerala School OlympicsMinister V Sivankuttyസംസ്ഥാന സ്‌കൂൾ കായികമേളസ്‌കൂൾ ഒളിമ്പിക്‌സ്തിരുനാവായ നാവാമുകുന്ദ സ്‌കൂൾമാർ ബേസിൽ സ്‌കൂൾ
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies