നടൻ ബാലയുടെ രണ്ടാം ഭാര്യയായിരുന്ന എലിസബത്തുമായി കോൺടാക്ടുണ്ടെന്ന് ആദ്യ ഭാര്യയായിരുന്ന ഗായിക അമൃത സുരേഷ്. കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്കായി ബാല ആശുപത്രിയിലുണ്ടായിരുന്നപ്പോഴാണ് എലിസബത്ത് ഉദയനെ പരിചയപ്പെട്ടത്. അന്ന് തുടങ്ങിയ ബന്ധം ഇപ്പോഴും തുടരുന്നുണ്ടെന്നും ഗായിക വ്യക്തമാക്കി.എലിസബത്ത് എങ്ങനെയോക്കെയോ കാര്യങ്ങൾ കൈര്യം ചെയ്ത് ജീവിതം മുന്നോട്ട് നയിക്കുകയാണെന്നും അമൃത പറഞ്ഞു. ഇവർ ഇരുവരുമായി പിരിഞ്ഞ ശേഷമാണ് ബാല മൂന്നാമതും വിവാഹിതനായത്.
കോകില എന്ന മുറപെണ്ണിനെയാണ് നടൻ വിവാഹം ചെയ്തത്. അതേമയം അമൃതയെ വിവാഹം കഴിക്കുന്നതിന് മുൻപ് താരം മറ്റൊരു യുവതി വിവാഹം ചെയ്തിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ബാലയുടെ ശല്യം സഹിക്കാൻ കഴിയാതെ അമൃത നടനെതിരെ പരാതി നൽകിയിരുന്നു.
ഇതിൽ കേസെടുത്ത പൊലീസ് ബാലയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവാഹ ജീവിതത്തിൽ താൻ കാരണം കുടുംബവും പഴികേട്ടിരുന്നു. ഇപ്പോൾ നിങ്ങളെല്ലാം സത്യമനസിലാക്കിയത് ആശ്വാസം പകരുന്ന കാര്യമാണ്. ഇപ്പോൾ എല്ലാവരുടെയും പിന്തുണയുണ്ട്. വിവാഹത്തെ തുടർന്നുണ്ടായ ട്രോമ ഇപ്പോഴും മറികടന്നുണ്ടോ എന്നറിയില്ലെന്നും ഗായിക പുതിയ വ്ലോഗിൽ പറഞ്ഞു.