ജീവിച്ചിരിക്കുന്ന മനുഷ്യരിൽ ഏറ്റവും സെക്സിയായ പുരുഷൻ ആര്? പ്രശസ്തമായ പീപ്പിൾസ് മാഗസിൻ പറയുന്നത് ജോൺ ക്രാസിൻസ്‌കി എന്ന 45-കാരൻ എന്നാണ്. ദി ഓഫീസിലെ ജിം ഹാൽപെർട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ജന ശ്രദ്ധയാകർഷിച്ച ജോൺ അഭിനയത്തിന് പുറമെ ചലച്ചിത്ര നിർമാണത്തിലും സംവിധാനത്തിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.
പീപ്പിൾ മാഗസിന് നൽകിയ അഭിമുഖത്തിൽ, തിരഞ്ഞെടുപ്പിൽ താൻ ഞെട്ടിപ്പോയെന്ന് ക്രാസിൻസ്കി വെളിപ്പെടുത്തി. പുരസ്കാര നേട്ടത്തിൽ ഗ്രേസ് അനാട്ടമി താരം പാട്രിക് ഡെംപ്‌സിയുടെ പിൻഗാമിയാണ് എ ക്വയറ്റ് പ്ലേസ് സംവിധായകനായ ജോൺ. 2018-ൽ ടൈം മാസിക പ്രസിദ്ധീകരിച്ച ലോകത്തെ സ്വാധീനിക്കുന്ന 100 വ്യക്തികളുടെ പട്ടികയിലും ജോൺ ഇടം പിടിച്ചിരുന്നു.
ബ്രിട്ടിഷ് അഭിനേത്രിയും ഗോൾഡൻ ഗ്ലോബ് ജേതാവുമായ എമിലി ബ്ലൻഡ് ആണ് ജോണിന്‍റെ ഭാര്യ. ഇരുവർക്കും രണ്ടു മക്കളുമുണ്ട്. ഇവർ 2008 മുതലാണ് ഡേറ്റിംഗ് ആരംഭിച്ചത്. തൊട്ടടുത്ത വർഷം വിവാഹ നിശ്ചയം നടത്തി. 2010ൽ ഇറ്റലിയിലായിരുന്നു വിവാഹം. കണക്കുകൾ പ്രകാരം ജോണിന്റെ ആസ്ഥി 80 മില്യണാണ്.പോൾ റൂഡ്, മൈക്കൽ ബി ജോർദാൻ, ജോൺ ലെജൻഡ്, ക്രിസ് ഹെംസ് വർത്ത്, ഇഡ്രിസ് എൽബ, ബ്രാഡ്‌ലി കൂപ്പർ എന്നിവരും നേരത്തെ ഈ പുരസ്കാരം നേടിയിട്ടുണ്ട്.