തിരുവനന്തപുരം: സ്കൂളിന് സമീപം ബാർ തുറക്കാൻ സ്കൂളിന്റെ ഗേറ്റ് മാറ്റി തിരുവനന്തപുരം നഗരസഭ. എസ്എംവി ഗവൺമെന്റ് എച്ച്എസ്എസ് സ്കൂളിന്റെ ഗേറ്റാണ് പൊളിച്ചു പണിയുന്നത്. തിരുവനന്തപുരം നഗരസഭയുടെയും മേയറുടെയും പ്രത്യേക താൽപര്യമാണ് പിന്നിലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.
സംഭവത്തിൽ എബിവിപി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ സമരം ചെയ്ത എബിവിപി പ്രവർത്തകരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എസ്എഫ്ഐ ക്രിമിനലുകളുടെ കൈയേറ്റം അംഗീകരിക്കാനാകില്ലെന്നും എബിവിപി തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളിൽ പഠിപ്പുമുടക്കി സമരം നടത്തുമെന്നും ജില്ലാ നേതാക്കൾ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗേറ്റിൽ നിന്നും കൃത്യമായ അകലം പാലിച്ചുവേണം ലഹരി വസ്തുക്കൾ വിൽക്കാനെന്നാണ് നിയമം. ഇത് പാലിക്കാതെ ബാർ തുറക്കാനാകില്ല. നിയമത്തിന്റെ കണ്ണിൽ പൊടിയിടാനായിട്ടാണ് സ്കൂളിന്റെ ഗേറ്റ് മാറ്റി പണിയുന്നത്.