ബിജെപി ഓഫീസിലെ ഭാരത മാതാവിന്റെ പ്രതിമ നീക്കം ചെയ്ത സംഭവം; തമിഴ്‌നാട് പൊലീസിനെ കുടഞ്ഞ് മദ്രാസ് ഹൈക്കോടതി, പ്രതിമ തിരികെ നൽകണമെന്ന് ഉത്തരവ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ബിജെപി ഓഫീസിലെ ഭാരത മാതാവിന്റെ പ്രതിമ നീക്കം ചെയ്ത സംഭവം; തമിഴ്‌നാട് പൊലീസിനെ കുടഞ്ഞ് മദ്രാസ് ഹൈക്കോടതി, പ്രതിമ തിരികെ നൽകണമെന്ന് ഉത്തരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 06:16 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: ബിജെപി പാർട്ടി ഓഫീസിൽ സ്ഥാപിച്ചിരുന്ന ഭാരത മാതാവിന്റെ പ്രതിമ നീക്കം ചെയ്ത സംഭവത്തിൽ തമിഴ്നാട് പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ഒരു സ്വകാര്യ സ്ഥാപനത്തിലെ കാര്യങ്ങൾ നിയന്ത്രിക്കാനോ ഇടപെടാനോ ഭരണകൂടത്തിന് അവകാശമില്ലെന്ന് കോടതി പറഞ്ഞു. പ്രതിമ ബിജെപിക്ക് തിരികെ നൽകണമെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു.

ഇക്കാര്യത്തിൽ സംശയങ്ങളൊന്നുമില്ല. ഒരു സ്വകാര്യ സ്വത്തിൽ നിന്നാണ് പൊലീസ് ഭാരത മാതാവിന്റെ പ്രതിമ എടുത്ത് മാറ്റിയിരിക്കുന്നത്. മറ്റാരുടെയെങ്കിലും സമ്മർദ്ദം മൂലമാകാം ഈ നടപടി. എന്നാൽ ഇത് നടപ്പിലാക്കിയവരുടെ ഭാഗത്തുനിന്നുള്ള പ്രവൃത്തി അങ്ങേയറ്റം അപലപനീയമാണ്. ഭാവിയിൽ ഒരിക്കലും ഇത് ആവർത്തിക്കാൻ പാടില്ലെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.

നിയമവാഴ്ചയുള്ള ഒരു ക്ഷേമരാഷ്‌ട്രത്തിലാണ് നാം ജീവിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരമുള്ള അധികാരപരിധിയിൽ പ്രവർത്തിക്കുന്ന ഒരു ഭരണഘടനാ കോടതിക്ക് ഇത്തരമൊരു അധികാര ദുർവിനിയോഗം ഒരിക്കലും വച്ചുപൊറുപ്പിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

2016 ലാണ് കേസിനാസ്പദമായ സംഭവം. വിരുദാനഗറിൽ പാർട്ടി ഓഫീസിനുള്ള ഭൂമി വാങ്ങിയ ബിജെപി ഇവിടെ കയ്യിൽ പതാകയേന്തിയ ഭാരത മാതാവിന്റെ പ്രതിമ സ്ഥാപിച്ചു. കലാപമുണ്ടാക്കാൻ സാധ്യതയുള്ള പ്രതിമകൾ മാറ്റി സ്ഥാപിക്കണമെന്നുമുള്ള 2022 ലെ ഹൈക്കോടതി ഉത്തരവുണ്ടെന്ന കാരണം പറഞ്ഞ് ഡിഎംകെ സർക്കാർ ബിജെപിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഇതിൽ പ്രതികരണം ഉണ്ടാകാത്തതിനെത്തുടർന്ന് സമൂഹത്തിൽ സമാധാനവും സൗഹാർദവും നിലനിർത്തുന്നതിനായി പ്രതിമ നീക്കം ചെയ്തുവെന്നും റവന്യൂ വകുപ്പ് ഓഫീസിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണെന്നുമായിരുന്നു സർക്കാരിന്റെ വാദം.

ഭാരത് മാതാവ് “ഇന്ത്യ” യുടെ പ്രതീകമാണെന്നും അത് ഒരു രാജ്യത്തിന്റെ പ്രതീകാത്മക പ്രതിനിധാനമായാണ് തങ്ങളുടെ ഓഫീസ് പരിസരത്ത് സ്ഥാപിച്ചിരിക്കുന്നതെന്ന നിലപാടുമായി ബിജെപി കോടതിയെ സമീപിച്ചു. രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് സംസ്ഥാനത്തിന്റെയോ സമൂഹത്തിന്റെയോ താൽപ്പര്യങ്ങളെ അപകടത്തിലാക്കുമെന്ന് ശരിയായ ബോധമുള്ള ഒരു വ്യക്തിക്കും വാദിക്കാൻ കഴിയില്ലെന്ന് കേസ് പരിഗണിച്ച കോടതി പറഞ്ഞു. ഇത് ഭരണഘടനാപരമായി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതിമ തിരികെ നൽകാൻ ഉത്തരവിട്ടു.

Tags: madras high courtBJP officeTamil Nadu policeBharat Mata statueDMK government
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies