കുമളി: തേക്കടിയിൽ വിനോദസഞ്ചാരത്തിനെത്തിയ ഇസ്രായേൽ സ്വദേശികളെ അപമാനിച്ച് ഇറക്കിവിട്ട് കടയുടമകൾ. കശ്മീർ സ്വദേശികളാണ് കേരളത്തിലെത്തിയ വിനോദ സഞ്ചാരികളെ അപമാനിച്ചത്. ഇവർ തേക്കടിയിൽ നടത്തുന്ന കരകൗശല വസ്തുക്കൾ വിൽക്കുന്ന കടയിൽ നിന്നാണ് ഇസ്രായേൽ പൗരന്മാരെ ഇറക്കിവിട്ടത്.
സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടിയാണ് വിനോദസഞ്ചാരികൾ കടയിലെത്തിയത്. എന്നാലിവർ വരുന്നത് ഇസ്രായേലിൽ നിന്നാണെന്ന് അറിഞ്ഞതോടെ കടയുടമകൾ ഇവരെ അപമാനിക്കുകയും ഇറക്കി വിടുകയുമായിരുന്നു. എന്നാൽ സമീപത്തുള്ള കടയുടമകൾ ഉടൻ തന്നെ പ്രശ്‌നത്തിൽ ഇടപെട്ടു. ഇതോടെ ഇവർ സഞ്ചാരികളോട് മാപ്പ് പറഞ്ഞ് പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു.















