ചർമ്മം കണ്ടാൽ പ്രായം തോന്നില്ല; യുവത്വം നിലനിർത്തും
ശംഖുപുഷ്പത്തിന് ആന്റി-ഗ്ലൈക്കേഷൻ ഗുണങ്ങളുണ്ട്. ഇതിന്റെ ഫലമായി യുവത്വം തോന്നിക്കുന്ന തിളങ്ങുന്ന ചർമ്മം ലഭിക്കും. അതായത് ചർമ്മം കണ്ടാൽ പ്രായം തോന്നില്ലെന്ന് പറയാറില്ലേ. അത്തരത്തിൽ ചർമ്മത്തെ അടിമുടി മാറ്റും. തേജസും ഓജസും നൽകും. ചർമ്മത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കാനും ആരോഗ്യകരമായ തിളങ്ങുന്ന ചർമം നിലനിർത്താനും സഹായിക്കുന്ന ആന്റി ഓക്സിഡന്റുകൾ ശംഖുപുഷ്പത്തിലുണ്ട്. ആരോഗ്യമുള്ളതും തിളങ്ങുന്ന സ്വാഭാവിക ചർമം നിലനിർത്താനും ഇത് സഹായിക്കും.
ചർമ്മത്തിനുണ്ടാകുന്ന അലർജിയും ചുവന്ന പാടുകളും തടയുന്നു. ചർമ്മ സംരക്ഷണത്തിനാവശ്യമായ നിരവധി ആന്റി ഓക്‌സിഡന്റുകളും ഫ്‌ലേവനോയിഡുകളും പൂവിലുണ്ട്. ഇത് തലയോട്ടിലെ ചർമ്മത്തിലും രക്തപ്രവാഹം വർദ്ധിപ്പിക്കുന്നു. ശംഖുപുഷ്പത്തിന്റെ പൂവുകൾ ഉണക്കി പൊടിച്ച് പൗഡർ രൂപത്തിലാക്കി സൂക്ഷിക്കാം. ഇത് ക്രീമുകൾക്കൊപ്പമോ ഫെയ്സ് പാക്കുകൾക്കൊപ്പമോ ഉപയോഗിക്കാം.
ശരീരത്തിൽ പ്രായലക്ഷ്ണങ്ങൾ മറയ്‌ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത കൊളാജന്റെ നിർമ്മാണത്തിനും ശംഖുപുഷ്പം സഹായിക്കുന്നു. ശംഖുപുഷ്പത്തിന്റെ ഗ്ലിസറിൻ എക്‌സ്ട്രാറ്റ് മാർക്കറ്റിൽ ലഭ്യമാണ്. ഹെയർ സെറം, ഹെയർ മാസ്‌ക് എന്നിവയ്‌ക്കൊപ്പം ഇതും ഉപയോഗിക്കാം.