ഇടിക്കൂട്ടിലേക്ക് ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസൻ മടങ്ങി വരുന്ന മത്സരം വെള്ളിയാഴ്ച വൈകിട്ട് 8.30നാണ് നടക്കുന്നത്. 2005ന് ശേഷം റിംഗിനോട് വിടപറഞ്ഞ ടൈസൻ ജേക് പോളുമായാണ് ഏറ്റുമുട്ടുന്നത്. കെവിൻ മക്ബ്രൈഡ് തോൽപ്പിച്ചതിനെ തുടർന്നാണ് ടൈസൻ താത്കാലികമായി വിരമിക്കിൽ പ്രഖ്യാപിച്ചു. 19 വർഷത്തിന് ശേഷമുള്ള മത്സരത്തിന് ടെക്സസ് ലൈസൻസിംഗ് ആൻഡ് റെഗുലേഷൻ വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. 58-കാരനായ മൈക്ക് ടൈസൻ നേരിടുന്നത് തന്റെ വയസിന്റെ പകുതി മാത്രമുള്ള 27-കാരൻ ജേക് പോളിനെയെന്ന കൗതുകവും മത്സരത്തിനുണ്ട്.
ജൂലായ് 20നായിരുന്നു മത്സരം നിശ്ചയിച്ചിരുന്നതെങ്കിലും ടൈസന് അൾസർ വന്നതോടെ മാറ്റിവയ്‌ക്കുകയായിരുന്നു. രണ്ടുമിനിട്ട് വീതമുള്ള എട്ടു റൗണ്ടുകളടങ്ങുന്ന മത്സരമാകും നടക്കുക. സാധാരണ ധരിക്കുന്ന 280 ഗ്രാം ഗ്ലൗസിന് പകരമായി 396 ഗ്രാം ഭാരമുള്ള ഗ്ലൗസായിരിക്കും ഇരുവരും ധരിക്കുക. നെറ്റ്ഫ്ലിക്സിൽ ലൈവായി കാണാൻ സാധിക്കുന്ന മത്സരം ഇന്ത്യയിൽ ലഭ്യമാകുക 16ന് രാവിലെ 6.30 മുതലാകും. 58 മത്സരങ്ങളിൽ 50 ജയിച്ച ടൈസന്റെ വിജയശതമാനം 88 ആണ്.
Jake Paul vs. Mike Tyson. It’s on Netflix. Not Pay-Per-View.
LIVE this Friday November 15, 8pm ET / 5pm PT #PaulTyson pic.twitter.com/HQM1Q0J9b1
— Netflix (@netflix) November 11, 2024