തൈര് ഒഴിച്ചുള്ള സാലഡ് എല്ലാവർക്കും സുപരിചിതമായിരിക്കും. എന്നാൽ പുതുതലമുറയിലുള്ളവർക്ക് അത്ര സുപരിചിതമല്ലാത്ത ഒന്നാകും തേങ്ങാപ്പാൽ ഒഴിച്ച സാലഡ്.
പണ്ടുകാലത്ത് കല്യാണവീടുകളിലെ പ്രധാനപ്പെട്ട വിഭവമായിരുന്നു തേങ്ങാപ്പാലൊഴിച്ച സാലഡ്. തൈര് ഇഷ്ടമില്ലാത്തവർക്കും പുളി ഇഷ്ടമില്ലാത്തവർക്കും തേങ്ങാപ്പാൽ സാലഡ് ഇഷ്ടപ്പെടുമെന്ന് തീർച്ചയാണ്.
വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന തെങ്ങാപ്പാൽ സാലഡിന്റെ റെസിപ്പി ഇതാ..
ചേരുവകൾ
- സവോള
- തേങ്ങാ
- പച്ചമുളക്
- ഇഞ്ചി
- തക്കാളി
- വിനാഗിരി
- വെള്ളം
- വെളിച്ചെണ്ണ
- ഉപ്പ്
തയ്യാറാക്കുന്ന വിധം
സവോള കട്ടി കുറച്ച് അരിഞ്ഞ് ഉപ്പ് ചേർത്ത് തിരുമ്മി സവോളയുടെ നീര് പിഴിഞ്ഞ് മാറ്റി വയ്‌ക്കുക. തേങ്ങാ ചിരകിയത് വെള്ളം ചേർത്ത് അരച്ചെടുത്ത് പാലെടുക്കുക.
സവോളയിലേക്ക് ഇഞ്ചി, കറിവേപ്പില, പച്ചമുളക്, തക്കാളി എന്നിവ അരിഞ്ഞത് ചേർക്കുക. ഒരു സ്പൂൺ വിനാഗിരിയും ചേർത്ത് കൊടുക്കാം. ഇതിലേക്ക് തേങ്ങാപ്പാലും ചേർത്ത് കൊടുക്കുക. അൽപ്പം വെളിച്ചെണ്ണകൂടി ഒഴിച്ചിളക്കിയാൽ തേങ്ങാപ്പാൽ സാലഡ് തയ്യാർ.