തിരുവനന്തപുരം: പൂന്തുറ സ്വദേശിനിയിൽ നിന്ന് പിടിച്ചെടുത്ത നോട്ട് അച്ചടിച്ചത് പാകിസ്താനിൽ നിന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഒരു മാസം മുമ്പാണ് കള്ളനോട്ടുമായി ബാങ്കിലെ എത്തിയ ബർക്കത്തിനെ പൊലീസ് പിടികൂടിയത്. യഥാർത്ഥ നോട്ടുകളെ വെല്ലുന്ന തരത്തിലായിരുന്നു ഇവയുടെ അച്ചടി. 12,500 രൂപയുടെ കള്ളനോട്ടാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.
ജില്ലാ ക്രൈം ബ്രാഞ്ച് നാസിക്കിൽ നടത്തിയ പരിശോധനയിലൂടെയാണ് നിർണ്ണായക വിവരം പുറത്ത് വന്നത്. പ്രതിക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പ് ചുമത്തും. കേസ് ദേശീയ ഏജൻസികൾക്ക് കൈമാറുമെന്നും സൂചനയുണ്ട്.
എന്നാൽ സൗദിയിൽ നിന്നും ഭർത്താവിന്റെ സുഹൃത്തായ പാക് സ്വദേശി സമ്മാനമായി നൽകിയതാണ് നോട്ടുകളെന്നാണ് പ്രതിയുടെ മൊഴി. കഴിഞ്ഞ മാസം 28നാണ് ഇവർ സൗദി അറേബ്യയിൽനിന്ന് നാട്ടിലെത്തിയത്. തുടർന്ന് പൊലീസ് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 180,000 രൂപ മൂല്യം വരുന്ന 500ന്റെ നോട്ടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇവ യഥാർത്ഥ കറൻസികളാണ്.















