ഖത്തറിൽ മഴക്കായി കൂട്ട പ്രാർത്ഥന സംഘടിപ്പിച്ചു. ഇന്ന് രാവിലെ 6.05ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയ 110 ഇടങ്ങളിലാണ് പ്രാർത്ഥന നടന്നത്. ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി വിശ്വാസികളോട് മഴയ്‌ക്കായി പ്രാര്‍ഥിക്കാൻ ആഹ്വാനം ചെയ്തതിരുന്നു. അദ്ദേഹം ലുസൈലിലെ പ്രാര്‍ഥനാ ഗ്രൗണ്ടില്‍ നമസ്കാരം നിര്‍വഹിച്ചു.
രാജ്യത്തെ സുപ്രീംകോടതി ജഡ്ജിയും സുപ്രീം ജുഡീഷ്യറി കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. തഖീൽ സയർ അൽ ഷമ്മാരി പ്രാർഥനയ്‌ക്ക് നേതൃത്വം നൽകി. പ്രാർത്ഥന ശേഷം നടന്ന പ്രഭാഷണത്തിൽ, മഴ ലഭിക്കാനായി ദൈവത്തോട് പാപമോചനം തേടാനും ദാനധർമങ്ങൾ വർധിപ്പിക്കാനും അദ്ദേഹം വിശ്വാസികളോട് അഭ്യർഥിച്ചു.ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചത് മാറ്റിനിര്‍ത്തിയാൽ ഇത്തവണ ഖത്തറില്‍ കാര്യമായി മഴ ലഭിച്ചിട്ടില്ല













