ജയ്പൂർ ; ഒഡീഷയിലെ ഉൾഗ്രാമത്തിൽ കടപുഴകി വീണ ആൽമരത്തിനടിയിൽ നിന്ന് കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം . കോരാപുട്ട് ബോറിഗുമ്മ ബ്ലോക്കിന് കീഴിലുള്ള നുഗുഡ ഗ്രാമത്തിലാണ് ശിവലിംഗം കണ്ടെത്തിയത് .
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഗ്രാമത്തിലെ കൂറ്റൻ ആൽമരം കടപുഴകി വീണിരുന്നു . തുടർന്ന് മരവും , വേരുകളും മറ്റും മാറ്റുന്നതിനായി നാട്ടുകാരും , ജോലിക്കാരും കുഴിക്കുന്നതിനിടെയാണ് ഉപകരണം എന്തിലോ തട്ടിയതായി തോന്നിയത് . തുടർന്ന് നൗഗുഡ സ്വദേശി സമീറാണ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ശിവലിംഗം കണ്ടെത്തിയത്. സ്ഥലത്ത് പ്രദേശവാസികൾ താൽക്കാലിക ക്ഷേത്രം ഒരുക്കി ശിവപൂജ ആരംഭിച്ചിട്ടുണ്ട് .















