പത്തനംതിട്ട : വാതിലിനിടയിൽ കൈ വിരൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി ഫയര്‍ഫോഴ്സ്. പ്രമാടം പഞ്ചായത്തിലെ അമ്മൂമ്മത്തോട് വലിയവിളയിൽ അഭിജിത് സാറാ അൽവിന്റെ കൈവിരലുകളാണ് ഫ്ലാറ്റിലെ റൂമിൽ വാതിലിനും കട്ടിളക്കും ഇടയിൽ കുടുങ്ങിയത്.
കൈ കുടുങ്ങിയപ്പോൾ വീട്ടുകാർ ആദ്യം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുഞ്ഞ് വേദന സഹിക്കാനാകാതെ കരയുന്നതിനിടെ വീട്ടുകാർ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. തുടർന്ന് പത്തനംതിട്ടയിൽ നിന്ന് അഗ്നിരക്ഷാസേനാ അംഗങ്ങൾ എത്തി യാതൊരു പരിക്കും കൂടാതെ കുട്ടിയുടെ കൈവിരൽ പുറത്തെടുക്കുകയായിരുന്നു.
എസ്ബിഐ ജീവനക്കാരനായ അടൂർ സ്വദേശി ആൽവിൻ പി കോശിയുടെയും അനീന അന്ന രാജന്റെയും മകളാണ് അഭിജിത് സാറ.















