പോർബന്ദർ: ഗുജറാത്ത് തീവ്രവാദവിരുദ്ധ സേനയും (ATS), നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (NCB) സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 500 കിലോ ലഹരിവസ്തുക്കൾ പിടികൂടി. പോർബന്ദർ മേഖലയിൽ കടൽതീരത്ത് നിന്നാണ് ലഹരിവേട്ട നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രിമുതൽ നടുക്കടലിൽ പരിശോധന ആരംഭിച്ചിരുന്നു. തുടർന്നാണ് ലഹരിയുമായി കടക്കാൻ ശ്രമിച്ച ഇറാനിയൻ ബോട്ട് പിടികൂടിയത്. ബോട്ടും ലഹരിവസ്തുക്കളും ബോട്ടിലുണ്ടായിരുന്നവരെയും സംയുക്താന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടികൂടിയവരെ ചോദ്യം ചെയ്തുവരികയാണ്. ലഹരിവസ്തുക്കൾ എവിടെനിന്ന് വന്നതാണെന്നും എവിടേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്നതാണെന്നുമാണ് എൻസിബി അന്വേഷിക്കുന്നത്.















