സിബിഐയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. അസിസ്റ്റൻ്റ് പ്രോഗ്രാമർ തസ്തികയിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുകളാണുള്ളത്. താത്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. നവംബർ 28-ആണ് അവസാന തീയതി.
യു.പി.എസ്.സി റിക്രൂട്ട്മെൻ്റ് ആപ്ലിക്കേഷൻ പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 30 വയസാണ് പ്രായപരിധി. പട്ടികവിഭാഗത്തിന് 35ഉം ഒബിസി വിഭാഗത്തിന് 33 ഉം ആണ് പ്രായപരിധി. പിഡബ്ല്യൂബിഡി, വിമുക്തഭടന്മാർ എന്നിവരുൾപ്പടെയുള്ള പ്രത്യേക വിഭാഗങ്ങൾക്ക് നിയമാനുസൃതമായ പ്രായപരിധിയുണ്ടാകും. 25 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികവിഭാഗത്തിനും വനിതകൾക്കും ഇത് ബാധകമല്ല. വിദ്യാഭ്യാസ യോഗ്യതയ്ക്കും മറ്റ് വിവരങ്ങൾക്കും upsc.gov.in എന്ന വെബ്സൈറ്റോ upsconline.nic.in വെബ്സൈറ്റോ സന്ദർശിക്കുക.















