എ.സി കോച്ചിൽ ടിക്കറ്റില്ലാതെ 21 യാത്രക്കാർ ; ടിടിഇ പണം വാങ്ങിയെന്ന് സൂചന ; അന്വേഷണം ആരംഭിച്ചു

Published by
Janam Web Desk

ന്യൂഡൽഹി : ശതാബ്ദി ട്രെയിന്റെ എ.സി കോച്ചിൽ ടിക്കറ്റില്ലാതെ യാത്രക്കാർ സഞ്ചരിച്ച സംഭവത്തിൽ ടി.ടി.ഇയ്‌ക്ക് പങ്കുണ്ടെന്ന് സൂചന . ട്രെയിനിൽ സീറ്റ് ബുക്ക് ചെയ്തിട്ടും യാത്ര ചെയ്യാത്ത 21 യാത്രക്കാർക്ക് പകരമായി ടി.ടി.ഇ പണം വാങ്ങി മറ്റ് ചിലരെ കയറ്റുകയായിരുന്നു. റെയിൽവേ ടിക്കറ്റ് പരിശോധന സ്ക്വാഡാണ് ഇത് കണ്ടെത്തിയത് .

ഒക്ടോബർ 29 നായിരുന്നു സംഭവം. ടിക്കറ്റില്ലാത്ത നിരവധി യാത്രക്കാർ ഡൽഹി-ലക്നൗ സ്വർണ ശതാബ്ദി എക്സ്പ്രസിന്‍റെ എ.സി കോച്ചിൽ ഉള്ളതയി റെയിവേ അധികൃതർക്ക് വിവരം ലഭിച്ചു .

തുടർന്ന് തുണ്ട്ല സ്റ്റേഷനിൽ നിന്ന് സ്ക്വാഡ് അംഗങ്ങൾ മൂന്ന് കോച്ചുകളിൽ പരിശോധന നടത്തി. ഇതിൽ 21 പേർ ടിക്കറ്റില്ലാതെ യാത്രചെയ്യുകയാണെന്ന് കണ്ടെത്തി. ഇവരോട് പിഴയടക്കാൻ പറഞ്ഞപ്പോൾ, ടി.ടി.ഇക്ക് നേരത്തെ പണം നൽകിയെന്നും , 2000നും 3000നും ഇടയിൽ തുക ഓരോരുത്തരുടെയും കൈയിൽ നിന്ന് ഈടാക്കിയെങ്കിലും എന്നാൽ ഇതിന് തെളിവുകൾ ഇല്ലെന്നുമായിരുന്നു മറുപടി . സംഭവത്തിൽ റെയിൽവേ അന്വേഷണം തുടങ്ങി.

Share
Leave a Comment