വൃശ്ചികപ്പുലരി പിറന്നതോടെ ശരണമന്ത്രങ്ങൾ കേട്ടു തുടങ്ങി. ഇന്ന് പതിനായിരങ്ങളാണ് അയ്യനെ ദർശിക്കാനായി എത്തിയത്. ഇത്തവണ 18 മണിക്കൂറാണ് ദർശന സമയം. പുലർച്ചെ മൂന്ന് മുതൽ ഉച്ചയ്‌ക്ക് ഒന്ന് വരെയും, വൈകുന്നേരം മൂന്ന് മുതൽ രാത്രി 11 വരെയുമാണ് ദർശനം. കഴിഞ്ഞ മണ്ഡലകാലത്തും ഉച്ചകഴിഞ്ഞ് നട തുറക്കുന്നത് ഒരു മണിക്കൂർ നേരത്തെയാക്കിയിരുന്നു.
70,000 പേരാണ് ഇന്ന് ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. 10,000 പേർ സ്പോട്ട് ബുക്കിംഗ് വഴിയും ദർശനം നടത്തും. പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിംഗിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ശബരിമലയിൽ നടത്തുന്ന വഴിപാട് വിവരങ്ങളെ കുറിച്ചറിയാം..
- അരവണ- 100 രൂപ
- അപ്പം- 45 രൂപ
- മലർനിവേദ്യം- 20 രൂപ
- നിത്യപൂജ- 4,000 രൂപ
- അഭിഷേകം-10 രൂപ
- പഞ്ചാമൃതം- 125 രൂപ
- ഗണപതിഹോമം- 375 രൂപ
- നീരാജനം- 125 രൂപ
- ശർക്കരപ്പായസം- 25 രൂപ
- വെള്ള നിവേദ്യം- 25 രൂപ
- നെയ്യഭിഷേകം- 10 രൂപ
- സഹസ്രനാമാർച്ചന- 75 രൂപ
- നാഗരുപൂജ- 75 രൂപ
- അയ്യപ്പചക്രം- 250 രൂപ
- മഞ്ഞൾപ്പറ- 400 രൂപ
- തങ്കയങ്കിചാർത്ത്- 15,000 രൂപ
- വറനിവേദ്യം- 500 രൂപ
- മഞ്ഞൾ കുങ്കമം (അഭിഷേകം)- 40 രൂപ
- മഞ്ഞൾ കുങ്കമം- 50 രൂപ
- ഒറ്റഗ്രഹപൂജ- 50 രൂപ
- അഷ്ടോത്തരാർച്ചന- 40 രൂപ
- മാലവടിപൂജ- 25 രൂപ
- നെയ് വിളക്ക്- 50 രൂപ
- സ്വയംവരാർച്ചന- 75രൂപ
- നവഗ്രഹപൂജ- 450 രൂപ
- നവഗ്രഹ നെയ് വിളക്ക്- 100 രൂപ
- ഹരിഹരസൂക്ത പുഷ്പഞ്ജാലി- 750 രൂപ
- നെൽപ്പറ- 200 രൂപ
- വിഭൂതിപ്രസാദം- 30 രൂപ
- ഭഗവതിസേവ- 2,500 രൂപഅഷ്‌ടാഭിഷേകം
- പഞ്ചാമൃത അഭിഷേകം (സെയിൽ)- 125 രൂപ
- ആടിയശിഷ്ടം നെയ്യ് 100 മില്ലിലിറ്റർ- 75 രൂപ
- പടിപൂജ- 1,37,900 രൂപ
- നിത്യപൂജ- 4,000 രൂപ
- ഉച്ചപൂജ- 3,000 രൂപ
- ഉഷഃപൂജ- 1,500 രൂപ
- ഉദയാസ്തമന പൂജ- 61,800 രൂപ
- തുലാഭാരം- 625 രൂപ
- ലക്ഷാർച്ചന- 12,500 രൂപ
- സഹസ്രകലശം- 91,250 രൂപ
- ഉത്സവബലി -37,500 രൂപ
- പുഷ്പാഭിഷേകം- 12,500 രൂപ
- കളഭാഭിഷേകം- 38,400 രൂപ
- അഷ്ടോത്തരാർച്ചന- 40 രൂപ
- നവഗ്രഹപൂജ- 450 രൂപ
- ചോറൂണ്- 300 രൂപ
മണ്ഡലകാലത്ത് നെയ്യഭിഷേകം, അഷ്‌ടാഭിഷേകം, പുഷ്‌പാഭിഷേകം, കളഭാഭിഷേകം എന്നീ നാല് പൂജകൾ മാത്രമേ ഉണ്ടാകൂവെന്ന് ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു ബി നാഥ് അറിയിച്ചിട്ടുണ്ട്.