ചർമ പ്രശ്നങ്ങൾ അലട്ടാത്തവരുണ്ടാകില്ല. ഈ പ്രശ്നങ്ങൾക്ക് ഞൊടിയിടയിൽ പരിഹാരം തേടുന്നവരാണ് എല്ലാവരും. വിപണിയിലെ വ്യാജൻ വാങ്ങി പരീക്ഷിക്കുന്നതിലും നല്ലതാണ് പ്രകൃതിദത്തമായ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത്, പ്രത്യേകിച്ചും മുഖത്ത്. അത്തരത്തിൽ കണ്ണടച്ച് വിശ്വസിക്കാവുന്നൊരു ഉത്പന്നമാണ് രക്തചന്ദനം.
പല രൂപത്തിൽ രക്തചന്ദനം ചർമത്തിൽ ഉപയോഗിക്കാവുന്നതാണ്. പിഗ്മെൻ്റേഷനും പാടുകളും അകറ്റാൻ പണ്ടു മുതൽക്കേ ഉപയോഗിച്ച് വരുന്നയൊന്നാണ് രക്തചന്ദനം. ചർമകാന്തി വർദ്ധിപ്പിക്കാൻ രക്തചന്ദനം ഇങ്ങനെ ഉപയോഗിക്കൂ..
- രക്തചന്ദനം, റോസ് വാട്ടർ, തേൻ, മഞ്ഞൾ എന്നിവ ഉപയോഗിച്ച് പായ്‌ക്ക് ഉണ്ടാക്കി മുഖത്ത് തേക്കുന്നത് നല്ലതാണ്. മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ ഇത് നല്ലതാണ്. മുഖത്ത് തേച്ച് പിടിപ്പിച്ച് ഉണങ്ങി കഴിയുമ്പോൾ ചെറു ചൂടുവെള്ളത്തിൽ കഴുകി കളയുന്നത് നല്ലതായിരിക്കും.
- നാരങ്ങാനീരും രക്തചന്ദനവും പേസ്റ്റാക്കി മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. മുഖത്തെ എണ്ണമയം അകറ്റാൻ നല്ലതാണ്. ചർമത്തിലെ സുഷിരങ്ങൾ കുറയ്‌ക്കാനും ഇത് ഗുണം ചെയ്യും.
- രക്തചന്ദനവും തൈരും പാലും മഞ്ഞളും ചേർത്ത പായ്‌ക്കും നല്ലതാണ്. ഇവ ചേർത്ത പേസ്റ്റ് മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ചർമത്തിലെ പാടുകൾ അകറ്റാനും കരുവാളിപ്പ് മാറാനും നല്ലതാണ്.
- രക്തചന്ദനവും റോസ് വാട്ടറും പേസ്റ്റാക്കി പുരട്ടുന്നതും മുഖത്തെ കരുവാളിപ്പ് അകറ്റാൻ സഹായിക്കും.
- രക്തചന്ദനവും വെള്ളരിക്ക ജ്യൂസും മിശ്രിതമാക്കി മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരിവാളിപ്പ് അകറ്റാൻ സഹായിക്കും.
- വരണ്ട ചർമമുള്ളവർ രക്തചന്ദനവും വെളിച്ചെണ്ണയും കലർത്തിയ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുക. രക്തചന്ദനത്തിന്റെ തടിയായും ഫെയ്സ് പായ്‌ക്കായും വിപണിയിൽ ലഭ്യമാണ്.















